കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക്‌ വോട്ടവകാശം നല്‍കാന്‍ തീരുമാനം

  • By Shabnam Aarif
Google Oneindia Malayalam News

Vote
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക ഭദ്രതയില്‍ നിര്‍ണ്ണായക പങ്ക്‌ വഹിക്കുന്ന പ്രവാസികള്‍ ഇനി കേരള രാഷ്ട്രീയത്തിലെയും നിര്‍ണ്ണായ സാന്നിധ്യമാകാന്‍ പോകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള അടുത്ത തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക്‌ വോട്ടവകാശം നല്‍കാന്‍ ബുധനാഴ്‌ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

പ്രവാസികള്‍ക്ക്‌ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കുന്നതിനായി പഞ്ചായത്തീരാജ്‌ മുനിസിപ്പാലിറ്റി തിരഞ്ഞെ
ടുപ്പ്‌ നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്താന്‍ സര്‍ക്കാറിനോട്‌ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ആവശ്യപ്പെട്ടതിന്റെ സാഹചര്യത്തിലാണ്‌ ഇങ്ങനൈയൊരു തീരുമാനം മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായിരിക്കുന്നത്‌.

ഇതോടെ പ്രവാസികളുടെ ഏറെ കാലത്തെ ഒരു ആവശ്യത്തിന്‌ പരിഹാരമാകാന്‍ പോകുന്നു എന്നു പ്രതീക്ഷിക്കാം. അടുത്ത തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കാനാണ്‌ സര്‍ക്കാറിന്റെ നീക്കം.

ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക്‌ വോട്ടവകാശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിനോട്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലേക്കും പ്രവാസികള്‍ക്ക്‌ വോട്ടവകാശം ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടത്‌.

പ്രവാസികള്‍ക്ക്‌ വോട്ടവകാശം ലഭിക്കുന്നതോടെ കേരള രാഷ്ട്രീയ ചിത്രത്തിലെ പ്രധാന ഭാഗമായി പ്രവാസികള്‍ മാറും. 30 ലക്ഷത്തിലധികം മലയാളികള്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്‌.

English summary
Wednesday's Ministerial meeting has decided to give expatriates the right to vote in election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X