Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ റയില്‍വെ സ്റ്റേഷനു സമീപം വന്‍ തീപിടുത്തം

Fire
കണ്ണൂര്‍: കണ്ണൂര്‍ റയില്‍വെ സ്‌റ്റേഷന്‌ സമീപം ബുധനാഴ്‌ച പുലര്‍ച്ചെ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ ആളപായമില്ല. എന്നാല്‍ 6 കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. പുലര്‍ച്ചെ 4.15ഓടെയാണ്‌ തീപിടുത്തം ഉണ്ടായിരിക്കുന്നത്‌.

ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടുത്തത്തിന്‌ കാരണമായത്‌ എന്നാണ്‌ പ്രാഥമിക നിഗമനം. പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

റയില്‍വെ സ്‌റ്റേഷന്‌ സമീപത്തുള്ള ഓട്ടോ ഡ്രൈവര്‍മാരാണ്‌ കടകള്‍ കത്തുന്നത്‌ ആദ്യം കണ്ടത്‌. അഗ്നിശമന യൂണിറ്റുകള്‍ എത്തി ഏറെ നേരത്തെ ശ്രമത്തിന്‌ ശേഷം ആണ്‌ തീയണയ്‌ക്കാനായത്‌.

6 കടകള്‍ പൂര്‍ണ്ണമായി കത്തി നശിച്ചതിനു പുറമെ 5 കടകള്‍ക്ക്‌ ഭാഗികമായ നാശനഷ്ടവും ഉണ്ടായിട്ടുണ്ട്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌. തീപിടുത്തം ഉണ്ടായ 2 നില കെട്ടിടത്തിലെ സ്റ്റേഷനറി കടയിലാണ്‌ ആദ്യം തീപിടുത്തം ഉണ്ടായത്‌. തുടര്‍ന്ന്‌ മറ്റു കടകളിലേക്കും പടര്‍ന്ന്‌ പിടിക്കുകയായിരുന്നു.

തായണക്കാനെത്തിയ അഗ്നിശമന സേനയുടെ വെള്ളം തീര്‍ന്നു പോയത്‌ അപകടത്തിന്റെ കാഠിന്യം കൂട്ടാന്‍ കാരണമായി. ഓടു മേഞ്ഞ പഴയ കടകളാണ്‌ കത്തി നശിച്ചവയെല്ലാം. ലക്ഷക്കണക്കിന്‌ രൂപയുടെ നാശനഷ്ടമാണ്‌ തീപിടുത്തത്തില്‍ ഉണ്ടായിരിക്കുന്നത്‌ എന്നാണ്‌ കണക്കു കൂട്ടല്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+