ഇന്ത്യക്കെതിരെ ചൈനയുടെ സമുദ്രക്കളികള്‍

ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ജിഎംആറിന് നല്‍കാനിരുന്ന പദ്ധതി റദ്ദാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എന്താണ് മാലിദ്വീപിന്റെ ദേശീയ താല്‍പര്യം?
മാലിദ്വീപ് സര്‍ക്കാറിലെ ഇന്ത്യന്‍ ചായ്‌വുള്ളവരില്‍ നിന്നും ലഭിക്കുന്ന സൂചന, സര്‍ക്കാര്‍ ചൈനയോട് അടുക്കുന്നതിന്റെ മുന്നോടിയായാണ് ഇങ്ങനെയൊരു നീക്കം ഉണ്ടായിരിക്കുന്നത് എന്നാണ്.
ഇന്ത്യയുമായി നല്ല ബന്ധം സൂക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും ഇന്തോ - ചൈന അതിര്‍ത്തിയില്‍ അസ്വാരസ്യങ്ങള്‍ നിലനില്‌ക്കുന്നുണ്ട്. ലോകത്തെ വളര്‍ന്നു വരുന്ന രണ്ട് ശക്തികള്‍ എന്ന നിലയ്‌ക്ക് പരസ്‌പരം കരുതിയിരിക്കുക എന്നത് ഇരു രാജ്യങ്ങളുടെയും ആവശ്യമാണ്.
അതുകൊണ്ട് തന്നെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യക്കുള്ള അപ്രമാധിപത്യത്തിന് ക്ഷീണം വരുത്തുക ചൈനയുടെ ആവശ്യമാണ് എന്നത് സുവ്യക്തം. ഇതിനുള്ള നീക്കങ്ങളുടെ ഭാഗമാണ് ജിഎംആറിനു നല്‍കിയ പദ്ധതി റദ്ദാക്കലും ഈയിടെ ചൈന ശ്രീലങ്കയ്‌ക്ക് നല്‍കിയ ഭീമന്‍ ധനസഹായവും എന്നു വേണം കണക്കു കൂട്ടാന്‍.
ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ ലിയാങ് ഗോങ്ക്‌ലി ഈയിടെ ശ്രീലങ്കയില്‍ നടത്തിയ സന്ദര്‍ശവേളയില്‍ ആണ് ഈ ധനസഹായ പ്രഖ്യാപനം ഉണ്ടായത്. 1,000 ലക്ഷം ഡോളര്‍ ആണ് ചൈന ശ്രീലങ്കയ്‌ക്ക് വാഗ്‌ദാനം ചെയ്‌തത്.
മാലിദ്വീപ് സംഭവവും, ശ്രീലങ്കന്‍ സംഭവവും ചേര്‍ത്തു വായിക്കുമ്പോള്‍ ചൈന ഇന്ത്യക്കെതിരെ കളിക്കുന്നു എന്നു തന്നെ വേണം സംശയിക്കാന്‍.












Click it and Unblock the Notifications