കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിമെയിലില്‍ ഇനി 10ജിബി അറ്റാച്ച് ചെയ്യാം

Google Oneindia Malayalam News

ജിമെയിലില്‍ ഫോട്ടോകളും ഓഡിയോകളും വീഡിയോകളും അറ്റാച്ച് ചെയ്യുമ്പോള്‍ 25എംബി എന്ന പരിധി നിങ്ങളെ അലോസരപ്പെടുത്തിയിട്ടുണ്ടോ? എങ്കില്‍ തീര്‍ച്ചയായും ഗൂഗിളിന്റെ പുതിയ തീരുമാനം നിങ്ങളെ സന്തോഷിപ്പിക്കും. ഗൂഗിള്‍ ഡ്രൈവിനെ ജിമെയിലുമായി അറ്റാച്ച് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കിയതോടെ 10ജിബി വരെയുള്ള ഡാറ്റകള്‍ ഇമെയിലിലൂടെ നിഷ്പ്രയാസം അയയ്ക്കാന്‍ സാധിക്കും.

Gmail

നിലവില്‍ അറ്റാച്ച് ചെയ്യാനുള്ള സൗകര്യത്തിന്റെ 400 മടങ്ങ് അധികമാണിത്. ഡ്രൈവില്‍ നിന്നുള്ള പാത്ത് അറ്റാച്ച്‌മെന്റായി ചേര്‍ക്കുന്നതോടോപ്പം നിലവിലുള്ള അറ്റാച്ച്‌മെന്റ് രീതിയും ഉപയോഗിക്കാവുന്നതാണ്.

പക്ഷേ, ഡ്രൈവിലുള്ള ഡാറ്റ അറ്റാച്ച് ചെയ്യുമ്പോള്‍ അത് സ്വീകരിക്കുന്ന ആള്‍ക്ക് അത് തുറന്നു നോക്കാനുള്ള അനുമതി ഉണ്ടെന്ന് ഉറപ്പ് വരുത്തണം. കാരണം പല ഫയലുകളും പ്രൈവറ്റായി സൂക്ഷിച്ചുവെച്ചിരിക്കുന്നതായിരിക്കും. ഇത്തരം ഫയലുകളുടെ പെര്‍മിഷന്‍ മാറ്റുന്നതിനും മെയിലില്‍ നിന്ന് പുറത്തുകടക്കാതെ സാധിക്കുമെന്നതാണ് മറ്റൊരു ആകര്‍ഷണീയത.

അറ്റാച്ച് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ 'ഇന്‍സെര്‍ട്ട് ഫയല്‍ യൂസിങ് ഡ്രൈവ് ' എന്ന വിന്‍ഡോ ദൃശ്യമാകും. ഇതിലൂടെ ഏത് ഫയലാണ് അയയ്‌ക്കേണ്ടതെന്ന് കാണിച്ചുകൊടുക്കുകയേ വേണ്ടൂ.

അടുത്ത പേജില്‍

ഗൂഗിള്‍ ഔട്ട്‌ലുക്കിനെ പേടിക്കുന്നോ?ഗൂഗിള്‍ ഔട്ട്‌ലുക്കിനെ പേടിക്കുന്നോ?

English summary
Google has now announced to integrate Google Drive into Gmail, thereby allowing users to insert files from Drive directly into an email without leaving their Gmail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X