കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ ഔട്ട്‌ലുക്കിനെ പേടിക്കുന്നോ?

Google Oneindia Malayalam News

മൈക്രോസോഫ്റ്റിന്റെ പുതിയ ഇമെയില്‍ സേവനമായ ഔട്ട്‌ലുക്കിനെ ഗൂഗിള്‍ പേടിച്ചുതുടങ്ങിയതിനു കാരണമെന്താണ്? നിലവില്‍ രണ്ടരകോടിയോളം ആളുകളാണ് ഔട്ട്‌ലുക്ക് ഉപയോഗിക്കുന്നത്. പഴയ ഹോട്ട്‌മെയില്‍ ഇപ്പോള്‍ ഔട്ട്‌ലുക്കിലേക്ക് മാറിയിട്ടുണ്ട്.

Outlook

പുതുതായി ഔട്ട്‌ലുക്കിലേക്ക് വന്നവരില്‍ മൂന്നില്‍ ഒന്ന് ജിമെയിലില്‍ നിന്നുള്ളവരാണെന്ന തിരിച്ചറിവാണ് സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന്റെ ഉറക്കം കെടുത്തുന്നത്. അതിവേഗതയിലുള്ള ലോഗിന്‍, സ്പാം ഇമെയിലുകളെ ജിമെയിലിനേക്കാള്‍ ഫലപ്രദമായി ബ്ലോക്ക് ചെയ്യുന്നു തുടങ്ങിയ കാരണങ്ങളാണ് ഔട്ട്‌ലുക്കിനോടുള്ള പ്രിയം വര്‍ധിപ്പിക്കുന്നത്.

നാലോ അഞ്ചോ ദിവസം ഔട്ട്‌ലുക്ക് ഉപയോഗിച്ച ഒരാള്‍ ക്രമേണ പ്രധാന ഇമെയിലായി ഔട്ട് ലുക്ക് ഉപയോഗിക്കാന്‍ തുടങ്ങുന്നതും ഗൂഗിളിനെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.

നിലവില്‍ 42.5 കോടി ഉപഭോക്താക്കളുള്ള ജിമെയില്‍ പുതിയ സൗകര്യങ്ങള്‍ അനുവദിച്ച് ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണ്. ഇതിന്റെ ആദ്യപടിയായാണ് ജി ഡ്രൈവിന്റെ സഹായത്തോടെ 10 ജിബി അറ്റാച്ച് ചെയ്ത് ഇമെയില്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയത്.

മുന്‍ പേജില്‍

ജിമെയിലില്‍ 10ജിബി അറ്റാച്ച് ചെയ്യാംജിമെയിലില്‍ 10ജിബി അറ്റാച്ച് ചെയ്യാം

English summary
One third of Outlook.com users are active Gmail users who are trying out Microsoft’s service for the first time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X