കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണവില വീണ്ടും കുറഞ്ഞു

  • By Shabnam Aarif
Google Oneindia Malayalam News

Gold
കൊച്ചി: റെക്കോര്‍ഡ്‌ വിലയും ഭേദിച്ച്‌ മുന്നേറിയ സ്വര്‍ണ വില തുടര്‍ച്ചയായി രണ്ടു ദിവസം താഴേക്ക്‌. ചൊവ്വാഴ്‌ച പവന്‌ 24,240 രൂപ വരെ ഉയര്‍ന്നിരുന്ന വില വ്യാഴാഴ്‌ച ആയപ്പോഴേക്കും ഒരു പവന്‌ 23,840 രൂപയായി കുറഞ്ഞിരിക്കുകയാണ്‌.

ചൊവ്വാഴ്‌ചയിലെ റെക്കോര്‍ഡ്‌ വിലയായ 24,240 രൂപയില്‍ നിന്നും ബുധനാഴ്‌ച 120 രൂപ കുറഞ്ഞ്‌ പവന്‌ 24,120 രൂപയായി കുറഞ്ഞിരുന്നു. ഈ വിലയില്‍ നിന്നും വ്യാഴാഴ്‌ച എത്തിയപ്പോള്‍ വീണ്ടും വില കുറഞ്ഞ്‌ 23,840 രൂപയില്‍ എത്തി നില്‍ക്കുകയാണ്‌. പവന്‌ 80 രൂപയാണ്‌ വ്യാഴാഴ്‌ച കുറഞ്ഞിരിക്കുന്നത്‌.

വില്‌പനക്കാര്‍ വന്‍ തോതില്‍ സ്വര്‍ണം വിറ്റതാണ്‌ ഉയര്‍ന്നുകൊണ്ടിരുന്ന വില പെട്ടെന്ന്‌ ഇടിയാനിടയാക്കിയത്‌. ആഗോള വിലപണയില്‍ സ്വര്‍ണ വില ഇടിഞ്ഞതാണ്‌ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്‌.

അതേസമയം സ്വര്‍ണവിലയിലുള്ള ഈ ഇടിവ്‌ താല്‍കാലികമാണ്‌ എന്നും ഡിസംബര്‍, ജനുവരി മാസങ്ങളില്‍ വീണ്ടും സ്വര്‍ണ വില വര്‍ദ്ധിക്കും എന്നു തന്നെയാണ്‌ വിദഗ്‌ധരുടെ കണക്കു കൂട്ടല്‍.

ആഭരണങ്ങളുടെ ഇ-ട്രേഡിങ്ങിന്‌ വന്‍ പ്രചാരണ ലഭിച്ചതും. സ്റ്റോക്കിസ്‌റ്റുകളും, വ്യാപാരികളും സ്വര്‍ണം കൂടുതലായി സംഭരിക്കാന്‍ തുടങ്ങിയതും, സ്വര്‍ണം അടിസ്ഥാനമാക്കിയുള്ള എക്‌സ്‌ചേഞ്ച്‌ ട്രേഡ്‌ ഫണ്ടിലുള്ള നിക്ഷേപം ഉയര്‍ന്നതും ആണ്‌ സ്വര്‍ണവില ഇങ്ങനെ നിയന്ത്രാണാധീതമായി ഉയരാനുള്ള കാരണം.

English summary
The price of gold again started to decrease.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X