കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശനിക്ഷേപം:വോട്ട്‌ ചര്‍ച്ചയ്‌ക്ക്‌ അനുമതിയായി

  • By Shabnam Aarif
Google Oneindia Malayalam News

Parliament
ദില്ലി: തുടര്‍ച്ചയായ 4 ദിവസത്തെ സഭാ സ്‌തംഭനത്തിന്‌ ഒടുവില്‍ ലോക്‌സഭയില്‍ ചെറുകിട വ്യാപാര മേഖലയില്‍ 51 ശതമാനം വിദേശ നിക്ഷേപം കൊണ്ടു വരുന്നത്‌ സംബന്ധിച്ച്‌ വോട്ടെടുപ്പോടു കൂടിയ ചര്‍ച്ചയ്‌ക്ക്‌ സ്‌പീക്കര്‍ മീര കുമാര്‍ അനുമതി നല്‍കി.

അതേസമയം രാജ്യസഭയില്‍ ഇക്കാര്യം വോട്ടെടുപ്പോടു കൂടി ചര്‍ച്ച ചെയ്യാന്‍ അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന്‌ സഭാ നടപടികള്‍ താല്‍കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്‌.

ഇതുവരെ ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടുവരുന്നത്‌ സംബന്ധിച്ച്‌ എതിര്‍ത്തിരുന്ന യുപിഎ ഘടക കക്ഷിയായ ഡിഎംകെയുടെ പിന്തുണ ലഭിച്ചതിനെ തുടര്‍ന്നാണ്‌ ഇക്കാര്യത്തില്‍ വോട്ട്‌ ചര്‍ച്ചയ്‌ക്ക്‌ സമ്മതിക്കാം എന്ന നിലപാടിലേക്ക്‌ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്‌.

അതേസമയം വിദേശ നിക്ഷേപത്തെ ശക്തമായി എതിര്‍ക്കുക തന്നെ ചെയ്യും എന്ന്‌ മറ്റൊരു ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ചത്‌ യുപിഎ സര്‍ക്കാറിനെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്‌. വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്ന്‌ പ്രതിഷേധം അറിയിക്കാനാണോ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കം എന്ന്‌ അറിയാനിരിക്കുന്നേയുള്ളൂ.

ഇക്കാര്യത്തില്‍ വോട്ടെയുപ്പോടെയുള്ള ചര്‍ച്ച ഒഴിവാക്കുന്നചിനായി സര്‍ക്കാര്‍ ബുധനാഴ്‌ച പ്രതിപക്ഷാംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ്‌ ആണ്‌ സര്‍ക്കാറിന്‌ വേണ്ടി ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ സുഷമ സ്വരാജിനെയും, രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെയ്‌റ്റ്‌ലിയെയും കണ്ട്‌ ചര്‍ച്ച നടത്തിയത്‌.

വോട്ടെടുപ്പോടു കൂടിയ ചര്‍ച്ച വേണം എന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയായിരുന്നു ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാക്കള്‍. തുടര്‍ന്ന്‌ ഇക്കാര്യം സ്‌പീക്കറുടെ തീരുമാനത്തിന്‌ വിടുകയായിരുന്നു സര്‍ക്കാര്‍.

English summary
At last Speaker gave permission for a dabate with vote of FDI in retail policy in Loksabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X