ജനശ്രീക്കെതിരെ വീണ്ടും ജയറാം രമേശ്

എംഎം ഹസ്സന് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വീണ്ടും അറിയിച്ചിരിക്കുന്നത്. ജനശ്രീയെ വിമര്‍ശിക്കുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം ജനശ്രീക്ക് ബൗദ്ധിക പിന്തുണയും ആശംസയും നല്‍കുന്നതായി അറിയിച്ചു.
ദേശീയ ഗ്രാമീണ മിഷന്റെ നടത്തിപ്പിന് കുടുംബശ്രീയല്ലാതെ മറ്റൊരു ഏജന്‍സി പറ്റില്ല എന്നാണ് താന്‍ നേരത്തെ പറഞ്ഞത് എന്നും അദ്ദേഹം എംഎം ഹസ്സനുള്ള ഇമെയിലില്‍ വ്യക്തമാക്കുന്നു.
കുടുംബശ്രീക്ക് മാത്രമേ ഫണ്ട് അനുവദിക്കൂ എന്ന് കേന്ദ്രമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ശ്രീ എന്നു പേരിട്ട് ആര്‍ക്കും സംഘടനകള്‍ തുടങ്ങാം എന്നും, എന്നുകരുതി ഫണ്ട് നല്‍കാനാവില്ല എന്നും അദ്ദേഹം പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇതിനെതിരെ സംസ്ഥാന മന്ത്രി കെസി ജോസഫ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജയറാം രമേശിന്റെ കുടികിടപ്പുകാരല്ല കേരളം എന്നാണ് അദ്ദേഹം രോഷം കൊണ്ടത്.
കെസി ജോസഫിന് പിന്നാലെ മന്ത്രി എംകെ മൂനീറും ജയറാം രമേശിന്റെ പ്രസ്‌താവനയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications