അധികചാര്‍ജ്ജ്; ഏഷ്യാനെറ്റ് ചാനലുകള്‍ക്ക് വിലക്ക്

സീ ടര്‍ണറിന്റെയും സ്റ്റാര്‍ ഡെന്നിന്റെയും സംയുക്ത സംരംഭമാണ് മീഡീയാ പ്രോ. സ്റ്റാര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെയും ഡെന്‍ നെറ്റ്‌വര്‍ക്ക് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ് സ്റ്റാര്‍ ഡെന്‍ മീഡിയാ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്. സീ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ടര്‍ണര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍െയും സംയുക്ത സംരംഭമാണ് സീ ടര്‍ണര്‍ ലിമിറ്റഡ്.
സംസ്ഥാനത്ത് ചാനലുകളുടെ സുഗമമായ സംപ്രേക്ഷണം തടഞ്ഞുകൊണ്ട് ഒരു വിഭാഗം കേബിള്‍ ഓപ്പറേറ്റര്‍മാര്‍ മീഡിയാ പ്രോയ്ക്ക് അനാവശ്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഈ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി മീഡീയാ പ്രോ വിതരണം ചെയ്യുന്ന ചാനലുകളുടെ വരിസംഖ്യ അടച്ചിട്ടില്ല. നിരവധി തവണ അറിയിപ്പും നോട്ടീസും നല്‍കിയിട്ടും ഈ ഓപ്പറേറ്റര്‍മാരില്‍ നിന്നും ഒരു പ്രതികരണവും ലഭിക്കാതെ വന്നപ്പോളാണ് ഇവര്‍ക്ക് ചാനലുകളുടെ വിതരണം നിര്‍ത്തിവെക്കാനുള്ള ശക്തമായ തീരുമാനമെടുക്കാന്‍ മീഡിയാ പ്രോ നിര്‍ബന്ധിതരായത്.
മീഡിയാ പ്രോ വിതരണം ചെയ്യുന്ന ചാനലുകള്‍ ലഭിക്കണമെങ്കില്‍ വലിയ തുക നല്‍കണമെന്ന്്്്്് ഈ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നുണ്ട്്്. എന്നാല്‍ വാസ്തവത്തില്‍, ലക്ഷക്കണക്കിന് വീടുകളില്‍ കേബിള്‍ സേവനം നല്‍കുന്ന ഓപ്പറേറ്റര്‍മാര്‍, ഇവിടെ നിന്നും പിരിക്കുന്ന വരിസംഖ്യയില്‍ നിന്നും നാമമാത്രമായ തുക മാത്രമാണ് മീഡിയാ പ്രോയ്ക്ക് നല്‍കുന്നത്്്.
മീഡിയാ പ്രോ നല്‍കുന്ന ചാനലുകള്‍ ലഭിക്കണമെങ്കില്‍ ഉയര്‍ന്ന വരിസംഖ്യ നല്‍കണമെന്ന്്്്് ചില കേബിള്‍ ഓപ്പറേറ്റര്‍മാര്‍ പരത്തുന്നത് വാസ്തവ വിരുദ്ധമാണ്. ഉപഭോക്താവില്‍ നിന്നും വാങ്ങുന്ന വരിസംഖ്യയുടെ സിംഹഭാഗവും ഇവര്‍ തന്നെ കൈവശം വെക്കുകയും മീഡിയാ പ്രോയ്ക്ക്്് അവകാശപ്പെട്ടത് നല്‍കാതിരിക്കുകയും ചെയ്യുന്നു.
പ്രശ്‌നം പരിഹരിക്കാന്‍ നിരവധി തവണ യോഗം ചേര്‍ന്നിട്ടും ഇവരില്‍ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. അത് മൂലമാണ് ഇവര്‍ക്ക്് ചാനലുകള്‍ വിതരണം ചെയ്യുന്നത്് നിര്‍ത്തിവെക്കാനുള്ള കടുത്ത തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായതെന്ന്'മീഡീയാ പ്രോയുടെ അധികൃതര്‍ പറഞ്ഞു. പ്രശ്‌നമുണ്ടാക്കുന്ന കേബിള്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നും സഹകരണം ലഭിക്കുന്നതോടെ ഉപഭോക്കതാക്കള്‍ക്ക് ചാനല്‍ പുനഃസ്ഥാപിച്ചു നല്‍കുമെന്ന്് ഇവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications