Get Updates
Get notified of breaking news, exclusive insights, and must-see stories!

അവള്‍ ഇനി അച്ഛന്റെ കാമകണ്ണുകളെയും പേടിക്കണം

Rapist Father
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നുള്ള രണ്ടു വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. സ്വന്തം മകള്‍ പോലും അച്ഛനെ സംശയത്തോടെ നോക്കുന്ന ലൈംഗികഅരാജകത്വത്തിലേക്കുള്ള കേരളത്തിന്റെ 'വികസന മോഡല്‍' അത്രമാത്രം കേമമായതുകൊണ്ടു തന്നെയാണിത്.

കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടത്ത് പതിമൂന്നുകാരിയെ അച്ഛനും ചേട്ടനും അമ്മാവന്മാരും ചേര്‍ന്ന് പീഡിപ്പിച്ച ഞെട്ടിപ്പിക്കുന്ന കഥ പുറത്തുവന്ന് അതിന്റെ ചൂടാറുന്നതിനു മുമ്പാണ് കോട്ടയത്തെ തലയോലപ്പറമ്പില്‍ നിന്നും മറ്റൊരു വാര്‍ത്തയെത്തിയത്. 11 വയസ്സുകാരിയായ മകളെ ഭര്‍ത്താവ് തുടര്‍ച്ചയായി ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി ഭാര്യ തന്നെയാണ് രംഗത്തെത്തിയത്. ഇയാളുടെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ മൂത്ത പെണ്‍കുട്ടിയെ ബേര്‍ഡിങ്ങിലേക്ക് മാറ്റിയെന്ന ഞെട്ടിപ്പിക്കുന്ന കഥയും ഈ അമ്മയ്ക്ക് പറയാനുണ്ട്. രണ്ടും കേസും തമ്മിലുള്ള സാമ്യം പ്രതികളെല്ലാം കണ്ണൂര്‍ സ്വദേശികളാണെന്നതാണ്. കോട്ടയത്ത് നിന്നു പോലിസ് അറസ്റ്റ് ചെയ്ത ചെമ്പേരില്‍ ബിനു കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്.

ആദ്യത്തെ കേസില്‍ സ്‌കൂള്‍ അധികൃതരുടെ സമയോചിതമായ ഇടപെടലാണ് പീഡനകഥ പുറത്തുകൊണ്ടുവന്നത്. രണ്ടാമത്തെ കേസില്‍ കുട്ടികളുടെ മുത്തശ്ശി ഇടപെട്ടാണ് പരാതി നല്‍കിച്ചത്. ഈ രണ്ടു കേസിലും കുട്ടികളുടെ അമ്മമാര്‍ മാപ്പര്‍ഹിക്കാത്ത മൗനം പാലിച്ചിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. കുറ്റം ചെയ്തവര്‍ക്കൊപ്പം തന്നെ ഇവരെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തണം. ശരിയായ സമയത്ത് ശരിയായ രീതിയിലുള്ള പ്രതികരണം അമ്മമാരുടെ ഭാഗത്തുനിന്നുണ്ടായിരുന്നെങ്കില്‍ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.

ധര്‍മടത്തെ കേസില്‍ അമ്മ എതിര്‍ക്കുന്നതിനു പകരം 'ഒത്താശ' ചെയ്തുകൊടുത്തുവെന്ന ആരോപണവും സജീവമാണ്. ആദ്യത്തെ മകളുടെ ആത്മഹത്യ പോലും ആ അമ്മയുടെ മനസ്സില്‍ മാറ്റങ്ങള്‍ വരുത്തിയില്ലെന്നത് അതിശയകരമാണ്. തീര്‍ച്ചയായും ഈ ഗോവിന്ദചാമിമാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാതിരിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. അതോടൊപ്പം ഇത്തരത്തിലുള്ള ലൈംഗികചിന്തകളിലേക്ക് പ്രതികള്‍ മാറാന്‍ കാരണമെന്താണ് എന്ന വിഷയത്തെ കുറിച്ചും പഠിയ്‌ക്കേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+