കെപിസിസി പുനസംഘടന:മുരളീധരന് പ്രതിഷേധം

കെപിസിസി പുനസംഘടന കഴിഞ്ഞാല്‍ യോഗം ചേരണമെങ്കില്‍ ഒരു കല്യാണ മണ്ഡപം തന്നെ വാടകയ്‌ക്കെടുക്കേണ്ടി വരും എന്നാണ് മുരളീധരന്‍ പരിഹസിച്ചത്.
കെപിസിസിയിലെ പ്രധാന സ്ഥാനങ്ങള്‍ എ ഗ്രൂപ്പിലെയും ഐ ഗ്രൂപ്പിലെയും നേതാക്കള്‍ വീതിച്ചെടുക്കുന്നതിന് എതിരെയാണ് മുരളീധരന്റെ പ്രതികരണം. മുരളീധരന് പുറമെ പിസി ചാക്കോ, പത്മജ വേണുഗോപാല്‍, വയലാര്‍ രവിയുടെ നേതൃത്വത്തില്‍ ഉള്ള നാലാം ഗ്രൂപ്പ് എന്നിവരും പുനസംഘടനാ പട്ടികയെ കുറിച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
എന്നാല്‍ കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതായിരിക്കും എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചിരിക്കുന്നത്.
തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ കെപിസിസി പുനസംഘടന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കമാണ് എന്നാണ് സൂചനകള്‍ പറയുന്നത്. തര്‍ക്കം പരിഹരിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.
കേരളത്തിന്റെ ചുമതലയുള്ള മധുസൂദനന്‍ മിസ്‌ത്രി കെപിസിസി പുനസംഘടന സംബന്ധിച്ച അന്തിമ പട്ടിക തനിക്ക് ലഭിച്ചിട്ടുണ്ട് എന്നും, പുനസംഘടന സംബന്ധിച്ച് അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും എന്നും അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications