സ്വര്‍ണ വിലയിടിവ് തുടരുന്നു

സ്വര്‍ണ വില തുടര്‍ച്ചയായി ഉയര്‍ന്ന് പുതിയ റെക്കോര്‍ഡിട്ടതിന് ശേഷം ആണ് കഴിഞ്ഞ മൂന്ന് ദിവസമായി വില താഴേക്കു പോകുന്നത്. ചൊവ്വാഴ്‌ച് പവന് 24,240 രൂപയിലെത്തി റെക്കോര്‍ഡിട്ടിരുന്നു. അവിടെ നിന്നും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പവന് 640 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
ബുഘനാഴ്‌ച 120 രൂപ കുറഞ്ഞ് 24,120 രൂപയായിരുന്നു. ഇതില്‍ നിന്നും വ്യാഴാഴ്‌ച വീണ്ടും വില കുറഞ്ഞ് 23,840 രൂപയായിരുന്നു. ഇതില്‍ നിന്നും 240 രൂപ കുറഞ്ഞാണ് ഇപ്പോള്‍ പവന് 23,600 രൂപയായിരിക്കുന്നത്.
വന്‍ തോതില്‍ സ്വര്‍ണം വിറ്റഴിച്ചതാണ് ഉയര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണ വില പെട്ടെന്ന് താഴാന്‍ ഇടയാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വിലയിടിവ് താല്‍ക്കാലികമാണ് എന്ന വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഡിസംബര്‍ ജനുവരി മാസങ്ങളില്‍ സ്വര്‍ണവില മുകളിലോട്ട് തന്നെയായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.












Click it and Unblock the Notifications