Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ പ്രധാനമന്ത്രി ഐകെ ഗുജ്‌റാള്‍ അന്തരിച്ചു

IK Gujral
ഗുഡ്ഗാവ്: മുന്‍ പ്രധാനമന്ത്രി ഇന്ദര്‍കുമാര്‍ ഗുജ്‌റാള്‍(93) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് നവംബര്‍ 19 മുതല്‍ ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അവ്താര്‍ നാരായണ്‍ ഗുജ്‌റാളിന്റെയും പുഷ്പ ഗുജ്‌റാളിന്റെയും മകനായി 1919 ഡിസംബര്‍ നാലിന് ഇപ്പോള്‍ പാകിസ്താനിലുള്ള ഝലം എന്ന സ്ഥലത്തായിരുന്നു ജനനം. ക്രിസ്റ്റ്യന്‍ കോളജ് യൂനിവേഴ്‌സിറ്റി(ഇപ്പോള്‍ യൂനിവേഴ്‌സിറ്റി ഓഫ് പാകിസ്താന്‍)യില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി തുടര്‍ന്ന് എംഎയും ഡോക്ടറേറ്റും നേടി. പതിമൂന്നാം വയസ്സ് മുതല്‍ തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു.

കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ഗുജ്‌റാള്‍ 1975ല്‍ വിവരസാങ്കേതികവകുപ്പ് മന്ത്രിയായിരുന്നു. തുടര്‍ന്ന് സോവിയറ്റ് യൂനിയന്‍ അംബാസിഡറായി ജോലി നോക്കി. 1980ല്‍ പാര്‍ട്ടി വിട്ട് ജനതാ ദളില്‍ ചേര്‍ന്നു. 1989ല്‍ ജലന്തര്‍ മണ്ഡലത്തില്‍ നിന്ന് ലോകസഭയിലെത്തി. വിപി സിങ് മന്ത്രിസഭയില്‍ വിദേശകാര്യവകുപ്പിന്റെ ചുമതലയായിരുന്നു. ഗുജ്‌റാളിന്റെ രാഷ്ട്രീയ ജീവിതത്തിലെ തിളക്കമുള്ള കാലമായിരുന്നു ഇത്.

1992ല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996ലെ തിരഞ്ഞെടുപ്പിനുശേഷം വീണ്ടും വിദേശകാര്യമന്ത്രിയായി. 1997 ഏപ്രില്‍ 21ന് ഇന്ത്യയുടെ 12ാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1999ഓടെ സജീവരാഷ്ട്രീയത്തോട് വിടപറയുകയായിരുന്നു.

1945 മെയ് 26ന് ഷീല ഗുജറാളിന് വിവാഹം കഴിച്ചു. മക്കള്‍: നരേഷ് ഗുജ്‌റാള്‍, വിശാല്‍ ഗുജ്‌റാള്‍. പേരക്കുട്ടികള്‍: ദീക്ഷ, ദിവ, പ്രശസ്ത ചിത്രകാരനായ സതീഷ് ഗുജ്‌റാള്‍ സഹോദരനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+