കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിക്കെതിരേ ശ്വേതാ ഭട്ട്

Google Oneindia Malayalam News

Modi
അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരേ ശ്വേതാ ഭട്ട് മത്സരിക്കും. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യയാണ് ശ്വേത.

മോഡിക്കെതിരേ ഞാന്‍ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കും. ഗുജറാത്തില്‍ ജനാധിപത്യം നഷ്ടമായിരിക്കുന്നു. അതു തിരിച്ചുകൊണ്ടു വരണം-വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് ശ്വേത പിടിഐ വാര്‍ത്താഏജന്‍സിയെ അറിയിച്ചു.

2002ലെ ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് പങ്കുണ്ടെന്ന പരസ്യ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനാണ് സഞ്ജിവ് ഭട്ട്. 1990ലെ ഖംബാഡിയ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സഞ്ജിവ് ഭട്ടും ആറു പോലിസുകാരും ഇപ്പോള്‍ വിചാരണ നേരിടുകയാണ്. ഗുജറാത്ത് കലാപത്തില്‍ മോഡിക്കെതിരേയുള്ള തെളിവുകള്‍ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചതിനുള്ള പ്രതികാരമാണ് ഈ കേസെന്ന് ഐപിഎസ് ഉദ്യോഗസ്ഥന്‍ ആരോപണമുയര്‍ത്തിയിരുന്നു.

2011 മാര്‍ച്ച് 21നാണ് സഞ്ജിവ് പ്രത്യേക അന്വേഷണസംഘത്തിനു മുന്നില്‍ മൊഴി നല്‍കുന്നത്. ഏപ്രില്‍ 22ന് ഇതുമായി ബന്ധപ്പെട്ട് സത്യവാങ് മൂലം നല്‍കി. കലാപകാരികളോട് മൃദുസമീപനം സ്വീകരിക്കാന്‍ മോഡി നിര്‍ദ്ദേശിച്ചുവെന്നാണ് പ്രധാന ആരോപണം.

English summary
Shweta Bhatt, the wife of suspended IPS officer Sanjiv Bhatt, today announced that she will contest the state Assembly elections on a Congress ticket against Gujarat Chief Minister Narendra Modi from Maninagar constituency in the city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X