തീവണ്ടിയാത്രക്ക് ടിക്കറ്റ് മാത്രം പോരാ...

റിസര്‍വേഷന്‍ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുകയെന്ന ഉദ്ദേശത്തോടെയാണ് റെയില്‍വെ പുതിയ നടപടികള്‍ ആവിഷ്‌ക്കരിച്ചിരിയ്ക്കുന്നത്.
അതേസമയം തിരിച്ചറിയല്‍ കാര്‍ഡുകളുടെ പരിധിയില്‍ കൂടുതല്‍ കാര്‍ഡുകളെ ഉള്‍പ്പെടുത്തിയത് യാത്രക്കാര്‍ക്ക് സഹായകമായിട്ടുണ്ട്.
സാധാരണയായി ഉപയോഗിത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്ക് പുറമെ സീനിയര്‍ സിറ്റിസെന്‍ കാര്‍ഡ്, പെന്‍ഷര്‍ പേ ഓര്‍ഡര്‍, ബിപിഎല്‍ കാര്‍ഡ്, ഫോട്ടോയോട് കൂടിയ റേഷന്‍ കാര്‍ഡ്, ദേശസാത്കൃത ബാങ്കുകളുടെ പപാസ് ബുക്ക്, ക്രെഡിറ്റ് കാര്‍ഡ്, വിദ്യാഭ്യാസസ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡുകള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം, പഞ്ചായത്ത് സ്ഥാപനങ്ങള്‍ എന്നിവ സീരിയല്‍ നമ്പരോടെ നല്‍കുന്ന കാര്‍ഡുകള്‍ മുതലായവ യാത്രക്കാര്‍ കരുതിയാല്‍ മതി.
ഇവയിലേതെങ്കിലുമില്ലാതെ യാത്രക്കാരെ ടിക്കറ്റില്ലാത്തവരായി കണക്കാക്കി പിഴ ഈടാക്കാനാണ് തീരുമാനം.
തത്കാല്‍ ടിക്കറ്റ്, ഇ-ടിക്കറ്റ് എന്നിവയുമായി യാത്ര ചെയ്യുന്നവര്‍ക്കും എസി ക്‌ളാസുകളിലെ യാത്രക്കാര്‍ക്കും ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു.












Click it and Unblock the Notifications