കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെയ്‌ബുക്ക്‌ അറസ്റ്റ്‌:സുപ്രീം കോടതിയുടെ വിമര്‍ശനം

  • By Shabnam Aarif
Google Oneindia Malayalam News

Supreme Court
ദില്ലി: ബാല്‍ താക്കറെയുടെ സംസ്‌കാരം നടക്കുന്ന ദിവസം ശിവസേന മുംബൈയില്‍ ബന്ദ്‌ ആചരിച്ചതിനെ എതിര്‍ത്തുകൊണ്ട്‌ ഫെയ്‌സ്‌ബുക്കില്‍ കമന്റിടുകയും, ലൈക്ക്‌ ചെയ്യുകയും ചെയ്‌ത വിദ്യാര്‍ത്ഥികളെ അറസ്റ്റ്‌ ചെയ്‌ത സംഭവത്തില്‍ സുപ്രീം കോടതി മഹാരാഷ്ട്ര സര്‍ക്കാറിനോട്‌ വിശദീകരണം തേടി.

ഈ സംഭവത്തില്‍ അറ്റോര്‍ണി ജനറലിന്റെ നിലപാട്‌ അറിയിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതനുസരിച്ച്‌ ഐടി ആക്ടിനെ അനുകൂലിച്ചുകൊണ്ടാണ്‌ എജി സുപ്രീം കോടതിക്ക്‌ മറുപടി നല്‍കിയിരിക്കുന്നത്‌.

അതുപോലെ 66 എ ഐടി നിയമം ഭേദഗതി ചെയ്യണം എന്ന ആവശ്യത്തിനോട്‌ ഈ വകുപ്പ്‌ പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ കഴിയില്ല എന്ന്‌ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ഈ നിയമത്തിനെതിരെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ്‌ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ നിലപാട്‌ അറിയിച്ചിരിക്കുന്നത്‌.

മൂന്ന്‌ വര്‍ഷം വരെ തടവ്‌ ശിക്ഷ നല്‍കുന്ന ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്‌ എന്നാണ്‌ സുപ്രീം കോടതി നിരീക്ഷിച്ചിരിക്കുന്നത്‌.

ഐടി ആക്ടിലെ 66 എ വകുപ്പ്‌ ചോദ്യം ചെയ്‌തുകൊണ്ട്‌ ഒരു നിയമ വിദ്യാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ്‌ സുപ്രീം കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്‌.

English summary
The Supreme Court asks for an explanation in the Facebook arrest from Maharashtra government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X