കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിന് കള്ളനോട്ട് ബന്ധമെന്ന് ബിജെപി

Google Oneindia Malayalam News

Fake Currency-League
മുസ്ലീംലീഗിനെതിരേ പ്രതിഷേധപരമ്പരകളൊരുക്കി പ്രക്ഷോഭത്തിനിറങ്ങാന്‍ ബിജെപിയില്‍ നീക്കം. വരാനിരിക്കുന്ന സംസ്ഥാനകമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകും. അതീവ ഗുരുതരമായ ആരോപണങ്ങളാണ് ലീഗിനെതിരേ ബിജെപി ഇപ്പോള്‍ ഉയര്‍ത്താന്‍ തയ്യാറെടുക്കുന്നത്. കേരളത്തില്‍ കള്ളനോട്ട് വ്യാപകമായി പ്രചരിപ്പിക്കുന്നതിലും വ്യാജകള്ളനോട്ട് റാക്കറ്റിലെ പ്രമുഖരെ സംരക്ഷിക്കുന്നതിലും ലീഗ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണമാണ് ബിജെപിയുടെ ആവനാഴിയിലെ ശക്തമായ ആയുധം.

സിപിഎമ്മിലെ ഔദ്യോഗികവിഭാഗവും ലീഗിലെ ഒരു വിഭാഗവും ചേര്‍ന്ന് പഴയ 'അടവ്‌നയം' വീണ്ടും പയറ്റാന്‍ നീക്കം നടക്കുന്നതായും ഇരുചേരിയിലെയും പ്രമുഖന്മാരുടെ ബിസിനസ്സ് താല്‍പ്പര്യങ്ങളാണ് ഇതിനുപിന്നിലെന്നുമാണ് ബിജെപിയുടെ ആരോപണം. വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കില്ലെന്ന് ഉറപ്പുകിട്ടിയാല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ താഴെ ഇറക്കാന്‍ ലീഗ് നേതൃത്വം തയ്യാറാകുമെന്നും അതിനുള്ള രാഷ്ട്രീയ ഗൂഡാലോചനകള്‍ നടന്നുകഴിഞ്ഞതായും ബിജെപി നേതൃത്വം കരുതുന്നുണ്ട്.

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭകേസ് ഒതുക്കി, ഇകെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചതോടെയാണ് അടവ്‌നയ ചര്‍ച്ചകളും നീക്കങ്ങളുമാരംഭിച്ചത്. സിപിഎമ്മിലെ ചില നേതാക്കളുടെ കടുംപിടുത്തം ഒന്നുകൊണ്ട് മാത്രമാണ് ആ നീക്കമന്ന് പാതിവഴിയില്‍ ചീറ്റിപ്പോയത്. ആ തന്ത്രം ഇപ്പോള്‍ പൊടിതട്ടി എടുക്കുന്നതിന് പിന്നിലുള്ള ഗൂഡ അജണ്ടകള്‍ പൊതുസമൂഹത്തില്‍ തെളിവുകള്‍ സഹിതം അവതരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനഫണ്ട് സമയത്തും റിലീഫ് പ്രവര്‍ത്തനവേളകളിലുമാണ് കേരളത്തില്‍ വ്യാപകമായി കള്ളനോട്ടുകള്‍ ഇറങ്ങുന്നത്. ഒറിജനിലെ വെല്ലുന്ന വ്യാജന്‍, കൂട്ടികലര്‍ത്തിയാണ് ഇത് വിതരണം ചെയ്യുന്നതെന്നും കള്ളനോട്ടുമായി പല ലീഗുകാര്‍ പിടിക്കപ്പെട്ടതും ഇങ്ങനെയാണെന്നും ബിജെപി ആരോപിക്കുന്നുണ്ട്. കേന്ദ്രമന്ത്രിസഭയില്‍ പങ്കാളിത്തമുള്ള ഒരു പാര്‍ട്ടിയെ കുറിച്ച് ഇത്രയധികം ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് വ്യക്തമായ തെളിവുകളുടെ പിന്‍ബലത്തോടെയാണെന്നും ബിജെപി നേതൃത്വം പറയുന്നുണ്ട്.

ഇത്തരം സംഭവവികാസങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭങ്ങള്‍ ആരംഭിച്ചാല്‍ അത് കേരളീയ അന്തരീക്ഷത്തില്‍ വന്‍കോളിളക്കള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. ഇതിനു പുറമെ മുസ്ലീം ലീഗ് നേതാവും മുന്‍ എംപിയുമായ അബ്ദുള്‍വഹാബ് കോഴിക്കോട് ദേശീയപാതയോരത്ത് സര്‍ക്കാര്‍ ഭൂമി കൈയേറിയ സംഭവം വീണ്ടും വിവാദമാക്കാനും ബിജെപി തയ്യാറെടുക്കുന്നുണ്ട്. വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ വിധ പ്രക്ഷോഭപരമ്പരകള്‍ക്ക് തുടക്കമിടുന്നതെന്ന് വ്യക്തം.

English summary
The Bharatiya Janata Party (BJP) in Kerala today demanded a probe by Central agency into the cases relating to seizure of fake currency notes in the State in the last five years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X