കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഴുകുതിരി നേരത്തെ കത്തിയ്ക്കാം

  • By Ajith Babu
Google Oneindia Malayalam News

Candle Light
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ലോഡ്‌ഷെഡിങ് വൈകിട്ട് ആറുമുതല്‍. കെഎസ്ബിയുടെ ശുപാര്‍ശ അംഗീകരിച്ച് വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ് ഇതിന് അനുമതി നല്‍കിയത്. വൈകുന്നേരത്തെ ലോഡ് ഷെഡിങ് സമയം 6.30-10 എന്നതു 6-10 എന്നാക്കി പുന: ക്രമീകരിക്കണമെന്നായിരുനു്‌നു കെഎസ്ബിയുടെ ആവശ്യം.

ലോഡ് ഷെഡിങ് മേയ് 31 വരെ തുടരണമെന്ന കാര്യത്തില്‍ കമ്മിഷന്‍ തീരുമാനമെടുത്തില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ലോഡ് ഷെഡിങ് തുടരാമെന്നു കമ്മിഷന്‍ ഉത്തരവില്‍ അറിയിച്ചു.

ഗാര്‍ഹിക ഉപയോക്താക്കളുടെ പരമാവധി പ്രതിമാസ പരിധി 200 യൂനിറ്റാക്കല്‍, അധിക ഉപയോഗത്തിന് അധിക നിരക്ക്, വ്യവസായങ്ങള്‍ക്ക് 25 ശതമാനം പവര്‍കട്ട്, കൂടുതല്‍ വൈദ്യുതി നിയന്ത്രണം എന്നീ ബോര്‍ഡിന്റെ ആവശ്യങ്ങളില്‍ ഡിസംബര്‍10നു വിശദമായ പൊതു തെളിവെടുപ്പിനു ശേഷം തീരുമാനമെടുക്കാന്‍ തീരുമാനിച്ചു.

രാവിലെ 10നു കമ്മിഷന്‍ ആസ്ഥാനത്താകും തെളിവെടുപ്പ്. പൊതുജനങ്ങളില്‍ നിന്നാണു തെളിവെടുപ്പു നടത്തുക. ഡിസംബര്‍ 15നാകും തീരുമാനമെടുക്കുക.

അതേസമയം സംസ്ഥാനത്തെ ഊര്‍ജപ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ജലസംഭരണികളില്‍ നിലവിലുള്ള വെള്ളം കഴിഞ്ഞ വര്‍ഷത്തെ നിരക്കിന്റെ പകുതിയോളമേയുള്ളൂ. കഴിഞ്ഞ നവംബര്‍ 15ന് 1932.97 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ശേഷിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പ് ഇതേദിവസം 3490.78 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ശുപാര്‍ശചെയ്യുന്നതെന്ന് ബോര്‍ഡ് അധികൃതര്‍ പറയുന്നു.

English summary
Kerala State Electricity Tariff Regulatory Commission has approved the request made by KSEB to continue load shedding in the state until further notice.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X