പീഡനക്കേസില്‍ പ്രതികളായ യുവാക്കള്‍ ജീവനൊടുക്കി
രോഹ്തക്ക്: ഹരിയാനയില്‍ കൂട്ടമാനഭംഗക്കേസിലെ രണ്ടു പ്രതികള്‍ തീവണ്ടിയ്ക്ക് മുന്നില്‍ ചാടി ജീവനൊടുക്കി. അജയബ് ഗ്രാമത്തിലെ സന്ദീപ് (24), സുനില്‍ (25) എന്നിവരാണു ആത്മഹത്യ ചെയ്തത്.
വിവാഹിതയായ ദളിത് യുവതിയെ കൂട്ടമാനഭംഗപ്പെടുത്തിയെന്നാണ് ഇവര്‍ക്കെതിരേയുള്ള കേസ്. ഇവരെ കൂടാതെ മൂന്നു പേര്‍ കൂടി കേസില്‍ പ്രതികളാണ്. ബുധനാഴ്ച രാത്രി അജയബ് ഗ്രാമത്തിലാണു മുപ്പതുകാരിയായെ വീട്ടമ്മയെ മാനഭംഗപ്പെടുത്തിയത്.
രണ്ട് യുവാക്കള്‍ തീവണ്ടിയ്ക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതായി വിവരം ലഭിച്ചിരുന്നു. പരിശോധനയില്‍ ഇവരുടെ പക്കലുണ്ടായിരുന്ന മൊബൈലിലൂടെയാണ് കേസിലെ പ്രതികളാണെന്ന് തിരിച്ചറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരുടെ പക്കല്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പീഡനത്തിനിരയായ യുവതിയുടെ പരാതിപ്രകാരമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. ബുധനാഴ്ച രാത്രി വീട്ടിലെത്തിയ അഞ്ചംഗസംഘം തന്റെ മാനഭംഗപ്പെടുത്തിയെന്നും ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതിയുടെ പരാതിയിലുണ്ടായിരുന്നു. അഞ്ചംഗസംഘത്തില്‍ രണ്ട് പേരെ യുവതി തിരിച്ചറിയുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചത്.
ഹരിയാനയില്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി സ്ത്രീകള്‍ക്കെതിരെ തുടരുന്ന അക്രമപരമ്പരയില്‍ ഏറ്റവും ഒടുവിലത്തേതാണിത്. ചെറിയ പെണ്‍കുട്ടികളും ദളിത് വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകളുമാണ് കൂടുതലും പീഡനത്തിനിരയായിട്ടുള്ളത്.












Click it and Unblock the Notifications