ബസ്സില്‍ തീപ്പിടുത്തം, എട്ടുമരണം
നാഗ്പൂര്‍: വിവാഹപാര്‍ട്ടി സഞ്ചരിച്ചിരുന്ന ബസ്സിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു. നാഗ്പൂര്‍-ചന്ദ്രപൂര്‍ ദേശീയ പാതയില്‍ ഷെഡ്ഗാവിനു സമീപമാണ് അപകടമുണ്ടായത്.
നാഗ്പൂരില്‍ നിന്നു മടങ്ങുകയായിരുന്ന ബസില്‍ ഓട്ടത്തിനിടെ തന്നെയാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ രണ്ടരമണിയ്ക്കാണ് സംഭവമെന്ന് ദ ഹിന്ദു പ്രതിനിധി റിപ്പോര്‍ട്ട് ചെയ്തു.
മരിച്ചവരില്‍ ആറു പേര്‍ വാര്‍ധ സ്വദേശികളും രണ്ടു പേര്‍ നാഗ്പൂരില്‍ നിന്നുള്ളവരുമാണ്. പത്തുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അവരെ ഹിങ്കാഘട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തീപിടുത്തമുണ്ടായ ഉടന്‍ തന്നെ ഡ്രൈവറും ക്ലീനറും ചില യാത്രക്കാരും ചാടി രക്ഷപ്പെട്ടു. തിക്കിലും തിരക്കിലും പെട്ട് പിറകിലായി പോയവരാണ് വെന്തുമരിച്ചത്. തീപ്പിടുത്തത്തിനു കാരണം വ്യക്തമായിട്ടില്ല.












Click it and Unblock the Notifications