ശിവനെനിന്ദിച്ചുവെന്ന്,അഗ്നിവേശിനെകയ്യേറ്റം ചെയ്തു

വെളളിയാഴ്ച കേന്ദ്രമന്ത്രി ജയറാം രമേശും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും സന്നിഹിതരായിരുന്ന മൈല മുക്തി യായെന്ന പരിപാടിയില്‍ വച്ചായിരുന്നു 'സംസ്‌കൃതി ബചാവോ മഞ്ച്' പ്രവര്‍ത്തകര്‍ സ്വാമിയെ കൈയേറ്റം ചെയ്തത്.
ശിവനെ നിന്ദിച്ച് സംസാരിച്ചവര്‍ക്കെതിരെയാണ് തങ്ങള്‍ പ്രതിഷേധിച്ചത്. കാവി വസ്ത്രം ധരിച്ച് ഇത്തരം രീതിയല്‍ പെരുമാറുന്ന ആരെയും വെറുതെ വിടില്ലെന്നും സംസ്‌കൃതി ബചാവോ മഞ്ച് കണ്‍വീനര്‍ ചന്ദ്രശേഖര്‍ തിവാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അഗ്‌നിവേശ് ധരിച്ചിരുന്ന ഒരു കാവി വസ്ത്രം പ്രതിഷേധക്കാര്‍ വലിച്ചഴിച്ചു. തലപ്പാവ് അഴിച്ചെടുക്കാനുളള ശ്രമം വിജയിച്ചില്ല. അപ്പോഴേക്കും പോലീസ് രംഗത്തെത്തി പ്രവര്‍ത്തകരെ പിരിച്ചുവിട്ടു. അതേസമയം, തനിക്കെതിരേ അക്രമം നടത്തിയവരോട് ക്ഷമിച്ചതായി സ്വാമി അഗ്‌നിവേശ് പറഞ്ഞു












Click it and Unblock the Notifications