കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവനെനിന്ദിച്ചുവെന്ന്,അഗ്നിവേശിനെകയ്യേറ്റം ചെയ്തു

  • By Ajith Babu
Google Oneindia Malayalam News

Swami Agnivesh
ഭോപ്പാല്‍: ഹിന്ദു ദൈവമായ ശിവനെ നിന്ദിയ്ക്കുന്ന പരാമര്‍ശനം നടത്തിയെന്ന് ആരോപിച്ച് സ്വാമി അഗ്‌നിവേശിനെ ഭോപ്പാലില്‍ പ്രാദേശിക ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു.

വെളളിയാഴ്ച കേന്ദ്രമന്ത്രി ജയറാം രമേശും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും സന്നിഹിതരായിരുന്ന മൈല മുക്തി യായെന്ന പരിപാടിയില്‍ വച്ചായിരുന്നു 'സംസ്‌കൃതി ബചാവോ മഞ്ച്' പ്രവര്‍ത്തകര്‍ സ്വാമിയെ കൈയേറ്റം ചെയ്തത്.

ശിവനെ നിന്ദിച്ച് സംസാരിച്ചവര്‍ക്കെതിരെയാണ് തങ്ങള്‍ പ്രതിഷേധിച്ചത്. കാവി വസ്ത്രം ധരിച്ച് ഇത്തരം രീതിയല്‍ പെരുമാറുന്ന ആരെയും വെറുതെ വിടില്ലെന്നും സംസ്‌കൃതി ബചാവോ മഞ്ച് കണ്‍വീനര്‍ ചന്ദ്രശേഖര്‍ തിവാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അഗ്‌നിവേശ് ധരിച്ചിരുന്ന ഒരു കാവി വസ്ത്രം പ്രതിഷേധക്കാര്‍ വലിച്ചഴിച്ചു. തലപ്പാവ് അഴിച്ചെടുക്കാനുളള ശ്രമം വിജയിച്ചില്ല. അപ്പോഴേക്കും പോലീസ് രംഗത്തെത്തി പ്രവര്‍ത്തകരെ പിരിച്ചുവിട്ടു. അതേസമയം, തനിക്കെതിരേ അക്രമം നടത്തിയവരോട് ക്ഷമിച്ചതായി സ്വാമി അഗ്‌നിവേശ് പറഞ്ഞു

English summary
Social worker Swami Agnivesh was today manhandled by activists of a local organisation in Bhopal for his alleged derogatory remarks against lord Shiva
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X