മാലാഖന്മാര്‍ ഇനി സല്‍വാര്‍ കമ്മീസിന്റെ അഴകില്‍

നഴ്‌സുമാരുടെ യൂനിഫോം സല്‍വാര്‍ കമ്മീസ് ആക്കിക്കൊണ്ടുള്ള ഉത്തരവ് ഡിസംബര്‍ ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഔദ്യാഗിക പ്രഖ്യാപനം മെഡിക്കല്‍കോളജ് നഴ്‌സസ് ഓഡിറ്റോറിയത്തില്‍ രാവിലെ 11.30ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും.
സ്റ്റാഫ് നഴ്‌സുമാര്‍ സല്‍വാര്‍ കമ്മീസും ഓവര്‍കോട്ടും ഫീല്‍ഡ് നഴ്‌സുമാര്‍ ഓവര്‍കോട്ട് ഒഴിവാക്കിയുള്ള യൂനിഫോമുമാണ് ധരിക്കേണ്ടത്. അതേസമയം ഇപ്പോള്‍ യൂനിഫോമായ സാരി ധരിക്കണമെന്നുള്ളവര്‍ക്ക് അത് തുടരാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
നഴ്‌സുമാരുടെ വിവിധ സംഘടനകള്‍ ഏറെക്കാലമായി യൂനിഫോം മാറ്റം ആവശ്യപ്പെട്ടിരുന്നതാണ്. നഴ്‌സുമാര്‍ക്ക് ജോലിചെയ്യാന്‍ സല്‍വാര്‍ കമ്മീസാണ് സൗകര്യപ്രദമെന്ന് ചൂണ്ടിക്കാട്ടിയാണ് നഴ്‌സുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നത്.
സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടി. സുബ്രഹ്മണ്യന്‍ പറഞ്ഞു.












Click it and Unblock the Notifications