ലക്ഷങ്ങള്‍ ശനിയാഴ്ച പാതയോരത്ത് അടുപ്പുകൂട്ടും

അല്ലാത്തയിടങ്ങളില്‍ പ്രധാന സംസ്ഥാന പതകളിലാകും അടുപ്പുകള്‍ കൂട്ടുക. ഓരോ ജില്ലയിലും പതിനായിരത്തോളം അടുപ്പുകള്‍ കൂട്ടി രണ്ടരലക്ഷം പേര്‍ വീതം അഗ്നിശൃംഖലയില്‍ കണ്ണികളാകണമെന്നാണ് സി പി എം നേതൃത്വത്തിന്റെ ആഹ്വാനം. സമരത്തില്‍ അണിനിരക്കുന്ന ഓരോ കുടുംബവും ഒരടുപ്പ് വീതമാണ് കത്തിക്കുക. അഞ്ച് ലക്ഷത്തിലേറെ കുടുംബങ്ങള്‍ അടുപ്പ് കൂട്ടി സമരം നടത്തുമെന്നാണ് സി പി എം നേതാക്കളുടെ പ്രതീക്ഷ.
അതാത് ഏരിയാകമ്മിറ്റിക്ക് അനുവദിച്ച സ്ഥലങ്ങളില്‍ സമരത്തില്‍ പങ്കെടുക്കുന്നവര്‍ കുടുംബസമേതം അണിനിരക്കും. വിലക്കയറ്റത്തിലൂടെ സാധാരണക്കാരുടെ വീടുകളിലെ അടുപ്പുകള്‍പോലും അണയ്ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ പ്രതിഷേധ ജ്വാലകള്‍ പടര്‍ത്തുക എന്ന ലക്ഷ്യവുമായാണ് സിപിഐ എം നേതൃത്വത്തില്‍ അഗ്നിശൃംഖല തീര്‍ക്കുന്നത്.
അടുപ്പുകൂട്ടാനുള്ള കല്ല്, വിറക്, പാത്രം, പാകം ചെയ്യാനുള്ള സാധനങ്ങള്‍ എന്നിവയുമായി കുടുംബങ്ങള്‍ ഉച്ചകഴിഞ്ഞ് മൂന്നിന് മുന്‍കൂട്ടി നിശ്ചയിച്ച കേന്ദ്രങ്ങളില്‍ എത്തും. റോഡിന്റെ വലതുവശത്ത് അടുപ്പ്കൂട്ടി നാലിന് തീകൊളുത്തി പാചകം ആരംഭിക്കും. പാചകം ചെയ്ത ഭക്ഷണം വൈകിട്ട് അഞ്ചോടെ ഒരുമിച്ചിരുന്നു കഴിക്കും. 5.30ന് പ്രതിഷേധമുദ്രാവാക്യം മുഴക്കി സമരം അവസാനിപ്പിക്കും. പെട്രോള്‍ പമ്പുകളും റോഡ്ജങ്ഷനുകളും ഒഴിവാക്കിയായിരിക്കും അടുപ്പ് കൂട്ടുകയെന്നും നേതാക്കള്‍ അറിയിച്ചു.
സമരാവശിഷ്ടങ്ങള്‍ റോഡരികുകളില്‍ നിന്ന് സമരാനുകൂലികള്‍ തന്നെ എടുത്തുമാറ്റി വൃത്തിയാക്കും. കാല്‍നടയാത്രക്കാര്‍, വാഹന യാത്രക്കാര്‍, കച്ചവടക്കാര്‍ തുടങ്ങിയവര്‍ സമരത്തിനോട് സഹകരിക്കണമെന്നും സമരസംഘാടകര്‍ അഭ്യര്‍ഥിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളാണ് ജില്ലകളില്‍ സമരത്തിന് നേതൃത്വം നല്‍കുക.












Click it and Unblock the Notifications