തൊഴില്‍മേളയില്‍ 150 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം

എല്‍ ഐ സി, ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനി, മില്‍മ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 35 വന്‍കിട സ്ഥാപനങ്ങളുടെ പ്രതിനിധികളാണ് തൊഴില്‍ മേളയില്‍ പങ്കെടുത്തത്. 2007 മുതല്‍ കേരളത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 42 വിവിധ ട്രേഡുകളില്‍ വിജയകരമായി പഠനം പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ത്ഥികളാണ് മേളയില്‍ രജിസ്റ്റര്‍ ചെയ്തത്. കൊമേഴ്‌സ്, ഇന്‍ഷൂറന്‍സ്, ഡയറി, ലൈവ് സ്റ്റോക്ക്, ആരോഗ്യചികില്‍സ, എഞ്ചിനീയറിംഗ്, കൃഷി എന്നീ മേഖലകളിലെ തൊഴില്‍ സ്ഥാപനങ്ങളാണ് മേളയില്‍ ഉദ്യോഗാര്‍ത്ഥികളെ തേടിയെത്തിയത്. രജിസ്‌ട്രേഷന്‍ സൗജന്യമായിരുന്നു.
അഭിമുഖത്തില്‍ പങ്കെടുത്ത 1240 ഉദ്യോഗാര്‍ത്ഥികളില്‍ 450 പേര്‍ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടതായും ഇതില്‍ 150 പേര്‍ക്ക് നിയമനം നല്‍കാന്‍ തീരുമാനിച്ചതായും കരിയര്‍ ഫെസ്റ്റ് കണ്‍വീനര്‍ പി സി മാത്യൂ അറിയിച്ചു. വിവിധ മേഖലകളില്‍ 16000 രൂപവരെ ശമ്പളമുളള തസ്തികകളിലാണ് നിയമനം ലഭിച്ചത്. ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് ഉദ്യോഗാര്‍ത്ഥികളെ കമ്പനികള്‍ വീണ്ടും അഭിമുഖത്തിന് ക്ഷണിക്കും. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുളള ഉദ്യോഗാര്‍ത്ഥികളാണ് ഈ മേളയില്‍ പങ്കെടുത്തത്.
46-ാമത് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ ശാസ്ത്രവിഭാഗത്തില്‍ 171 പോയിന്റോടെ പാലക്കാട് കിരീടം നേടി. മലപ്പുറം രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗണിതശാസ്ത്രവിഭാഗത്തില്‍ 345 പോയിന്റോടെ കോഴിക്കോട് കിരീടം നേടി. പാലക്കാട് ജില്ല രണ്ടാം സ്ഥാനവും കണ്ണൂര്‍ മൂന്നാം സ്ഥാനവും നേടി. സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ 167 പോയിന്റ് നേടിയ കണ്ണൂരിനാണ് കിരീടം. തൃശൂരും കോഴിക്കോടും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. വര്‍ക്ക് എക്‌സ്പീരിയന്‍സ് വിഭാഗത്തില്‍ 49196 പോയിന്റോടെ പാലക്കാട് ജില്ല ജേതാക്കളായി. രണ്ടാം സ്ഥാനം കോഴിക്കോടും മൂന്നാം സ്ഥാനം കാസര്‍കോടും സ്വന്തമാക്കി.
നാലു ദിസങ്ങളിലായി നടന്ന മേളയില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 6000 -ത്തിലധികം കുട്ടികളാണ് മാറ്റുരച്ചത്. മേളയുടെ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം മീഞ്ചന്ത ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ഡോ.എം കെ മുനീര്‍ നിര്‍വഹിച്ചു. മേളയുടെ സുവനീര്‍ പ്രകാശനവും വേദിയില്‍ മന്ത്രി നിര്‍വഹിച്ചു.
കാഴ്ചക്ക് തകരാറുള്ള കുട്ടികളുടെ മത്സരവിഭാഗത്തില്‍ കോട്ടയം കാളകെട്ടി അസീസീ അന്ധവിദ്യാലയവും കേള്‍വിക്ക് തകരാറുള്ള കുട്ടികളുടെ മത്സരവിഭാഗത്തില്‍ എറണാകുളം മാണിക്യമംഗലം സെന്റ് ക്ലെയര്‍ബധിര വിദ്യാലയവും കിരീടം നേടി. വിജയികള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല അധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications