വേട്ടക്കാര്‍ നോക്കുകുത്തികള്‍;കടുവ വീണ്ടും രംഗത്ത്

കടുവയെ പിടികൂടാനുള്ള ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്. നാട്ടുകാരും വനപാലകരും തിരച്ചില്‍ നടത്തുന്നതിനിടെ ദേശീയപാത മുറിച്ചുകടുന്ന് കടുവ കാട്ടിലേക്ക് കടന്നു. ദേശീയപാതയിലൂടെ വന്ന യാത്രക്കാരും കടുവയെ കണ്ടു.
വെടിവയ്ക്കാന്‍ ഉത്തരവ് കിട്ടിയ വനപാലകരും നോക്കുകുത്തികളായി മാറിയെന്ന് ആരോപണമുയര്‍ന്നു. തുടര്‍ന്ന് രോഷാകുലരായ ജനങ്ങള്‍ വനപാലകരെ തടയുകയും വളര്‍ത്തുമൃഗങ്ങളുടെ ജഡവുമായി ദേശീയപാത ഉപരോധിയ്ക്കുകയും ചെയ്തു.
കര്‍ണാടകയില്‍ നിന്നുള്ള ദൗത്യസംഘത്തിന് പോലും കടുവയെ വെടിവെക്കാനോ പിടികൂടാനോ കഴിയാത്തതിനാല്‍ വനപാലകരില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷ അസ്തമിയ്ക്കുകയാണ്. കടുവയെ പിടിയ്ക്കാനായി ബന്ദിപ്പൂരില്‍ നിന്ന് രണ്ട് ആനകളടങ്ങുന്ന സംഘത്തെയും വയനാട്ടിലെത്തിച്ചിരുന്നു. ഇതും ഫലപ്രദമായിട്ടില്ലെന്നാണ് പുതിയ ആക്രമണത്തോടെ വ്യക്തമായിരിക്കുന്നത്.
കാവലും രാത്രി പട്രോളിംഗും നടക്കുന്നതിനിടയില്‍ കടുവ നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നത് വനപാലകര്‍ക്കെതിരെ ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്.












Click it and Unblock the Notifications