കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ മോഡലുകളുടെ പരസ്യം വേണ്ടെന്ന് പാകിസ്താന്‍

Google Oneindia Malayalam News

Ban
ഇന്ത്യന്‍ മോഡലുകളെ ഉപയോഗിച്ചുള്ള പരസ്യം പാകിസ്താനില്‍ വേണ്ടെന്ന് പര്‍ലമെന്ററി പാനലിന്റെ നിര്‍ദ്ദേശം. കൂടാതെ ചാനലുകളിലെ വാര്‍ത്തവായിക്കുന്നവരും മറ്റു പരിപാടികള്‍ അവതരിപ്പിക്കുന്നവരും നിര്‍ബന്ധമായും തട്ടം ധരിച്ചിരിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ മോഡലുകളുടെ പരസ്യം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ അതിനുശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് വിവരസാങ്കേതികവകുപ്പ് മന്ത്രി ഖമര്‍ സമാന്‍ കെയ്‌റ അറിയിച്ചു.

പാകിസ്താന്റെ സാംസ്‌കാരിക പാരമ്പര്യം ഉയര്‍ത്തിപിടിക്കുന്നതിനുവേണ്ടിയാണ് പാര്‍ലമെന്റ് കമ്മിറ്റി ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തും.

ഇന്ത്യന്‍ താരങ്ങളായ ഷാറൂഖ് ഖാന്‍, കത്രീനാ കൈഫ്, കാജോള്‍, ശില്‍പ്പ ഷെട്ടി, കരീനാ കപൂര്‍ എന്നിവരുടെ പരസ്യങ്ങളാണ് പ്രധാനമായും പാകിസ്താന്‍ ടെലിവിഷനുകളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. അതേ സമയം ഇന്ത്യയുമായുള്ള ബന്ധം ഏറെ മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തില്‍ കടുത്ത തീരുമാനങ്ങളൊന്നും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകില്ലെന്നാണ് സൂചന.

English summary
A Pakistani parliamentary panel called for a ban on advertisements featuring Indian models and suggested that it should be mandatory for female anchors on news channels to cover their heads with a dupatta.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X