Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗരഭ് പട്ടേല്‍ മോഡിയുടെ പിന്‍ഗാമി

അഹമ്മദാബാദ്: നരേന്ദ്ര മോഡി ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍ ആരായിരിക്കും ഗുജറാത്തിലെ അടുത്ത മുഖ്യമന്ത്രി? തന്റെ അടുത്ത അനുയായികളായ രണ്ടു പേരെയും ഏറ്റവും സുരക്ഷിതമായ സീറ്റുകളിലേക്ക് മാറ്റിയ മോഡിയുടെ നടപടിയാണ് ഇത്തരമൊരു സംശയത്തിന് ഇട നല്‍കുന്നത്.

Saurabh Patel

റവന്യു മന്ത്രിയും ഏറ്റവും പഴയകൂട്ടാളിയുമായ ആനന്ദിബന്‍ പട്ടേലിനെ പട്ടാനില്‍ നിന്നും ഘാട്‌ലോഡിയയിലേക്കും ആഭ്യന്തരമന്ത്രി സൗരഭ് പട്ടേലിനെ ബോട്ടാഡില്‍ നിന്നും അകോട്ടയിലേക്കും മാറ്റിയത് ഈ നീക്കത്തിന്റെ ഭാഗമായാണെന്നാണ് കണക്കുകൂട്ടുന്നത്. സീറ്റ് മാറ്റിയിട്ടില്ലെങ്കില്‍ രണ്ടു പേരും തോല്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ, അതേ സമയം നിലവിലുള്ള മറ്റു 12ഓളം മന്ത്രിമാര്‍ സീറ്റ് മാറാന്‍ സമീപിച്ചെങ്കിലും അതേ മണ്ഡലത്തില്‍ തന്നെ മത്സരിച്ചാല്‍ മതിയെന്ന നിലപാടാണ് മോഡി സ്വീകരിച്ചത്.

എന്തുകൊണ്ടാണ് ഈ രണ്ടു പട്ടേലുമാര്‍ക്കും മാത്രം പരിഗണന ലഭിച്ചത്. ഇപ്പോള്‍ 71 വയസ്സുള്ള ആനന്ദിബന് നിരവധി ശാരീരിക പ്രശ്‌നങ്ങളുണ്ട്. അഹമ്മദാബാദിനടുത്തുള്ള ഏതെങ്കിലും മണ്ഡലമാണെങ്കില്‍ യാത്ര പരമാവധി കുറയ്ക്കാന്‍ സാധിക്കും. 2014ലെ തിരഞ്ഞെടുപ്പോടെ മോഡി പ്രവര്‍ത്തനമേഖല ദില്ലിയിലേക്ക് മാറ്റുകയാണെങ്കില്‍ ഗുജറാത്ത് മുഖ്യമന്ത്രി പദം വിശ്വസ്തനായ ഒരാളെ ഏല്‍പ്പിക്കണം. ഇവിടെയാണ് സൗരഭ് പട്ടേലിന്റെ റോള്‍ എന്നു എല്ലാവരും വിശ്വസിക്കുന്നു.

സ്വാഭാവികമായും ആനന്ദിബന്‍ തന്റെ പിന്‍ഗാമിയാവണമെന്നാണ് മോഡിയുടെ ആഗ്രഹം. പക്ഷേ, അനുദിനം വഷളായി കൊണ്ടിരിക്കുന്ന ആരോഗ്യനിലയാണ് മന്ത്രിയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. മറ്റൊരു അടുത്ത അനുയായിയായ അമിത് ഷായ്‌ക്കെതിരേ കലാപവുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ നിലവിലുള്ള ഈ സാഹചര്യത്തില്‍ സൗരഭിനെ പോലൊരാള്‍ ജയിച്ചുവരേണ്ടത് അത്യാവശ്യമാണ്.

അമേരിക്കയില്‍ നിന്നും എംബിഎ നേടിയ സൗരഭിന് അംബാനി, അദാനി കോര്‍പ്പറേറ്റുകളുമായി അടുത്ത ബന്ധമാണുള്ളത്. ഊര്‍ജ്ജം, ധനകാര്യം, വ്യവസായം, പെട്രോകെമിക്കല്‍ എന്നീ വകുപ്പിലെ പരിചയം ഏറെ ഗുണം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+