മോഡിക്ക് സുഷമയുടെ പിന്തുണ
ദില്ലി: അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ ആരായിരിക്കും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി? സീനിയര്‍ നേതാവ് സുഷമ സ്വരാജ് ഈ വിഷയം വീണ്ടും ചര്‍ച്ചയ്ക്കായി പുറത്തെടുത്ത് ഇട്ടിരിക്കുകയാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയും ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോഡിക്കുണ്ടെന്ന സുഷമാ സ്വരാജിന്റെ പ്രസ്താവന ഏറെ അദ്ഭുതത്തോടെയാണ് രാഷ്ട്രീയലോകം നോക്കി കണ്ടത്. നിലവിലുള്ള ബിജെപി രാഷ്ട്രീയസമവാക്യത്തിലുള്ള പൊളിച്ചെഴുത്ത് കൂടിയായിരുന്നു അത്.
പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ നിന്ന് മാറിനിന്നുകൊണ്ട് മോഡിയെ പിന്തുണയ്ക്കാനുള്ള സുഷമയുടെ തീരുമാനത്തിനു പിന്നില്‍ എന്താണെന്നാണ് എല്ലാവരും ആലോചിക്കുന്നത്. പാര്‍ട്ടി പ്രസിഡന്റ് നിതിന്‍ ഗഡ്കരിക്ക് ട്വിറ്ററിലൂടെ പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ച നേതാവിന്റെ മനമാറ്റം മോഡിയെ ഏറെ സന്തോഷിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
അതേ സമയം പാര്‍ട്ടി വൈസ് പ്രസിഡന്റ് മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് സുഷമയുടെ അഭിപ്രായത്തോട് വലിയ യോജിപ്പില്ല. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യതയുള്ള നിരവധി പേര്‍ ബിജെപിയിലുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കോണ്‍ഗ്രസ് ഗുജറാത്തില്‍ വോട്ട്ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് മോഡിയും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നുപ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ വേണ്ടി അരുണ്‍ ജെയ്റ്റ്‌ലിയും സുഷമാ സ്വരാജും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍












Click it and Unblock the Notifications