പെണ്ണുകാണലിനിടെ പെണ്ണിന്റെ മാല പിടിച്ചുപറിച്ചു

പനമരം ടൗണിനടുത്ത് പഴയ നടവയല്‍ റോഡില്‍ വരിയില്‍ അന്ത്രുവിന്റെ മകള്‍ നസീമയുടെ (40) മാലയാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
കല്ല്യാണാലോചനയ്ക്കായി നസീമയുടെ സഹോദരന്‍ പറഞ്ഞുവിട്ടതാണെന്നു പറഞ്ഞാണ് നാലംഗസംഘം വീട്ടില്‍ എത്തിയത്. നസീമയും സഹോദരിയും മാത്രമാണ് ഇവിടെ താമസം. സഹോദരി പുറത്തുപോയ സമയത്തായിരുന്നു പെണ്ണുകാണല്‍.
കല്യാണചെറുക്കനാണെന്ന് പരിചയപ്പെട്ട ആള്‍ തനിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് നസീമയെ മുറിയിലേക്കു കൊണ്ടുപോയി. കാര്യങ്ങള്‍ ചോദിക്കുന്നിതിനിടയില്‍ കൂടെയുണ്ടായിരുന്ന മൂന്നുപേരും മുറിയിലേക്ക് കയറി നസീമയെ ആക്രമിച്ച് ബോധം കെടുത്തി മാലയും കൊണ്ടുപോകുകയായിരുന്നു.
ബഹളം കേട്ട് അയല്‍ക്കാര്‍ എത്തുമ്പോഴേക്കും യുവാക്കള്‍ സ്വര്‍ണാഭരണവുമായി കടന്നു. മുഖത്തും കണ്ണിനും പരിക്കേറ്റ യുവതിയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനമരം പൊലീസ് കേസെടുത്തു.












Click it and Unblock the Notifications