അഫ്ഗാന്‍, നാറ്റോ എയര്‍ബേസില്‍ താലിബാന്‍ ആക്രമണം
കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനിലെ ജലാലാബാദില്‍ നാറ്റോ സേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിനു നേരെ താലിബാന്‍ ആക്രമണം. പ്രദേശത്ത് നിന്നും വന്‍ സ്‌ഫോടനശബ്ദങ്ങളും വെടിയൊച്ചകളും കേള്‍ക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 12ഓളം പേര്‍ കൊല്ലപ്പെട്ടതായി വിവിധ വാര്‍ത്തഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഞ്ചോളം ചാവേറുകളാണ് എയര്‍ബേസ് കോംപ്ലക്‌സിലേക്ക് കയറിയതെന്ന് വ്യക്തമായിട്ടുണ്ട്. സ്‌ഫോടനത്തിനു തൊട്ടുപിറകെ റോക്കറ്റുകളും ഗ്രനേഡുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച് താലിബാന്‍ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ജലാലാബാദ് വിമാനത്താവളത്തില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടെന്ന കാര്യം നാറ്റോ പ്രതിനിധിയും സമ്മതിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലെത്തിയ നാറ്റോ-അഫ്ഗാന്‍ സേന ഭീകരവാദികളെ തുരത്താനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലും ഇത്തരത്തിലുള്ള ഒരു ആക്രമണമുണ്ടായിരുന്നു. നാറ്റോ സേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിനുനേരെയുള്ള ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications