കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്തീനെ വിഭജിക്കാന്‍ ഇസ്രയേല്‍ നീക്കം

  • By Ajith Babu
Google Oneindia Malayalam News

Israel
ജറുസലേം: ഐക്യരാഷ്ട്രസഭയില്‍ പലസ്തീന്‍ കരുത്തുതെളിയിച്ചതിന് പിന്നാലെ വെസ്റ്റ് ബാങ്കുള്‍പ്പെടെ തര്‍ക്ക പ്രദേശങ്ങളില്‍ 3000 ജൂത ഭവനങ്ങള്‍ പടുത്തുയര്‍ത്തി പ്രതികാരം വീട്ടാന്‍ ഇസ്രയേല്‍ ഒരുങ്ങുന്നു. ക്യാബിനറ്റ് കൂടിയാലോചനകള്‍ക്കു ശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീടുകള്‍ നിര്‍മിക്കാന്‍ ഉത്തരവിട്ടു.

ഒരു രാഷ്ട്രമെന്ന രീതിയില്‍ ഒന്നിയ്ക്കാനുള്ള പലസ്തീന്‍ ജനതയുടെ മോഹങ്ങള്‍ തകര്‍ക്കുന്നതാണ് ഇസ്രയേലിന്റെ പാര്‍പ്പിട പദ്ധതി.
ജറുസലേമും മാ അലെ അഡുമിം നഗരവും ഉള്‍പ്പെട്ട ഇ 1 പ്രദേശത്തെ ദീര്‍ഘകാലം മരവിപ്പിച്ചിട്ടിരുന്ന വിവാദ പദ്ധതിയും ഇതില്‍ ഉള്‍പ്പെടുന്നു. വെസ്റ്റ് ബാങ്കിന്റെ തെക്കു വടക്കു പ്രദേശങ്ങളെ വിഭജിയ്ക്കുന്ന രീതിയിലാണ് ഇസ്രയേല്‍ പദ്ധതി ആവിഷ്‌ക്കരിച്ചിരിയ്ക്കുന്നത്.

ഇസ്രയേലിന്റെ പ്രഖ്യാപനത്തില്‍ പലസ്തീന്‍ ശക്തിയായി പ്രതിഷേധിച്ചു. മുഴുവന്‍ അന്തരാഷ്ട്ര സമൂഹത്തോടും ഉള്ള അവജ്ഞയാണു ഇസ്രയേല്‍ നടപടിയെന്നു പലസ്തീന്‍ വക്താവ് സയിബ് എറേകാത് പറഞ്ഞു.

രണ്ടു രാഷ്ട്രം എന്ന പരിഹാര നിര്‍ദേശം തള്ളിക്കളയുകയാണ് ഇസ്രയേല്‍. ഭാവി പരിപാടികള്‍ പലസ്തീന്‍ നേതൃത്വം ആലോചിക്കുമെന്നും സയിബ് വ്യക്തമാക്കി.

ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയില്‍ പലസ്തീന്റെ നിരീക്ഷക പദവിയെ എതിര്‍ത്തു വോട്ടു ചെയ്ത അമേരിക്കയും ഇസ്രയേലിന്റെ പുതിയ പ്രഖ്യാപനത്തെ എതിര്‍ത്ത് രംഗത്തെത്തി. സമാധാനത്തിനുള്ള ശ്രമങ്ങള്‍ തകര്‍ക്കുന്നതാണു ഇസ്രയേല്‍ നിലപാടെന്നു വെറ്റ് ഹൗസ് വക്താവ് ടോമി വിയറ്റര്‍ പറഞ്ഞു.

പലസ്തീന്‍ വിഭജിച്ച് ഇസ്രയേല്‍ രൂപീകരിച്ചതിന്റെ കൃത്യം അറുപത്തിയഞ്ചാം വാര്‍ഷികത്തിലാണ് 1967ല്‍ അതിരുകള്‍ അംഗീകരിച്ച് പലസ്തീന്‍ എന്ന രാഷ്ട്രത്തിന് ഐക്യരാഷ്ട്രസഭ അംഗീകാരം നല്‍കിയത്. പലസ്തീന്‍ രാഷ്ട്രസ്ഥാപനത്തിനുള്ള നീക്കം തീര്‍ത്തും മരവിപ്പിക്കുകയാണ് ഇസ്രായേലിന്റെ പുതിയ തീരുമാനത്തിനുപിന്നിലെ ഉദ്ദേശ്യമെന്നാണ് കരുതപ്പെടുന്നത്.

English summary
Israel revealing it will build 3,000 more homes for Jews on Israeli-occupied lands that the world body overwhelmingly said belong to the Palestinians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X