കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരില്‍ ഹിമപാതം, 21 മരണം

Google Oneindia Malayalam News

Pakistan Army
പാക് അധിനിവേശകാശ്മീരിലെ നീലംവാലിയിലുണ്ടായ ഹിമപാതത്തില്‍ 11 സൈനികരും 10 സിവിലിയന്മാരും ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. ആസാദ് ജമ്മുകാശ്മീര്‍ മേഖലയില്‍ ശനിയാഴ്ച രാത്രിയോടുകൂടിയാണ് അപകടമുണ്ടായത്.

മഞ്ഞിനടിയില്‍ പെട്ടുപോയ സൈനികര്‍ക്ക് വേണ്ടി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ഫോണ്‍, വൈദ്യുതസൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഏറെ വൈകിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പ്രാദേശിക ഭരണാധികാരികള്‍ ഈ വാര്‍ത്ത മൂടിവെയ്ക്കാനാണ് ആദ്യം ശ്രമിച്ചത്. സൈന്യത്തിന്റെ ദുരിതാശ്വാസസംഘം എത്തിയതിനുശേഷമാണ് അപകടത്തില്‍ പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയത്.

രണ്ടാമതുണ്ടായ ഹിമപാതത്തില്‍ ആദ്യത്തെ അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു നിരവധി പേര്‍ അകപെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രിലില്‍ സിയാച്ചിന്‍ ഗ്ലേസിയര്‍ ബേസിനടുത്തുണ്ടായ ഹിമപാതത്തില്‍ 140 പാകിസ്താന്‍ സൈനികര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

ഫെബ്രുവരിയില്‍ പാക് അതിര്‍ത്തിയിലുള്ള ഇന്ത്യന്‍ സൈനികക്യാംപിനു മുകളിലുണ്ടായ ഹിമപാതത്തില്‍ 16 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്നതു കൊണ്ട് നിലവില്‍ ഈ മേഖലയില്‍ വളരെ കുറഞ്ഞ സൈനികരെ മാത്രമേ പോസ്റ്റ് ചെയ്യുന്നുള്ളൂ.

English summary
Kashmir avalanches: Several dead in Neelum Valley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X