കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ ക്ഷേത്രം ഇടിച്ചുനിരത്തി

Google Oneindia Malayalam News

കറാച്ചി: പാകിസ്താനിലെ കറാച്ചിയിലുള്ള നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രം ഇടിച്ചുനിരത്തി. രാജ്യത്തെ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ഈ നടപടി. ക്ഷേത്രം ഇടിച്ചുപൊളിയ്ക്കാനുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ നീക്കത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി കോടതിയിലിരിക്കെയാണ് ഈ അതിക്രമം.

Pakistan Temple

വിഭജനത്തിനും എത്രയോ മുമ്പുള്ള ശ്രീരാമ ക്ഷേത്രത്തിനു ചുറ്റും നിരവധി ഹിന്ദുവിശ്വാസികള്‍ താമസിക്കുന്നുണ്ട്. കെട്ടിടം പണിയുന്നതിനുവേണ്ടി ക്ഷേത്രത്തിനുചുറ്റുമുള്ള 40ഓളം വീടുകള്‍ ഇടിച്ചുപരത്തിയിട്ടുണ്ട്. ക്ഷേത്രം പൊളിച്ചതില്‍ പ്രതിഷേധിച്ച് കറാച്ചി പ്രസ് ക്ലബ്ബിനു മുമ്പില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പാകിസ്താന്‍ ഹിന്ദു കൗണ്‍സില്‍ അറിയിച്ചു.

അവര്‍ ഞങ്ങളുടെ ക്ഷേത്രം തകര്‍ത്തു. ഞങ്ങളുടെ ദൈവങ്ങളെ അവഹേളിച്ചു. നാലുവിഗ്രഹളാണ് ക്ഷേത്രത്തിലുണ്ടായിരുന്നത്. അവയില്‍ അണിഞ്ഞിരുന്ന കിരീടങ്ങളും ആഭരണങ്ങളും അവര്‍ കൊള്ളയടിച്ചു. തോക്കുകളുമായാണ് സംഘമെത്തിയത്. തടയാന്‍ ചെന്നവരെ മുഴുവന്‍ തോക്കുകാട്ടി ഭീഷണിപ്പെടുത്തി. 11 മണിയോടെയാണ് സംഘമെത്തിയത്. മിനിറ്റുകള്‍ കൊണ്ടാണ് അവര്‍ എല്ലാം ഇടിച്ചുപരത്തിയത്-സ്ഥലവാസിയായ ബന്‍വരി പാകിസ്താന്‍ ട്രിബൂണ്‍ പത്രപ്രതിനിധിയുമായി സംസാരിക്കവെ വ്യക്താക്കി.

ക്ഷേത്രംപൊളിച്ചതിനു തൊട്ടുപിറകെ പ്രദേശത്ത് പോലിസിനെയും അര്‍ദ്ധസേനാവിഭാഗത്തെയും വിന്യസിപ്പിച്ചിട്ടുണ്ട്. പുറമെ നിന്നുള്ള ആരെയും ഈ പ്രദേശത്തേക്ക് അടുപ്പിക്കുന്നില്ല

English summary
A century-old temple here was hurriedly demolished by a builder despite a Pakistani court hearing a petition seeking a stay on such a move, triggering protests by the minority Hindu community today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X