ആധാര്‍ തിരുത്തലുകള്‍ ഓണ്‍ലൈനിലൂടെ ചെയ്യാം

ഇത് കൂടാതെ യുഐഡിഎഐയുടെ ആറ് റീജണല്‍ ഓഫിസില്‍ ഏതെങ്കിലും ഒന്നിലേക്ക് പോസ്റ്റലായി അപേക്ഷ നല്‍കിയാലും മതി. എന്റോള്‍ ചെയ്ത റീജണല്‍ ഓഫിസിലേക്ക് തന്നെ അപേക്ഷ നല്‍കുന്നതാണ് ഉചിതം. നേരത്തെ പ്രത്യേക അപ്‌ഡേഷന്‍ സെന്ററിലൂടെ മാത്രമേ ഇത് സാധ്യമായിരുന്നുള്ളൂ.
ഇലക്ഷന്‍ കാര്‍ഡിലും മറ്റും ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ആളുകള്‍ ഏറെ പണിപ്പെടാറുണ്ട്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയും ഡാറ്റകള്‍ യഥാസമയം പുതുക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് യുഐഡിഎഐ ചെയര്‍മാന്‍ നന്ദന്‍ നീലക്കനി അറിയിച്ചു. www.uidai.gov.in എന്ന സൈറ്റിലൂടെ അപേക്ഷ നല്‍കാന്‍ സാധിക്കും.












Click it and Unblock the Notifications