കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ തിരുത്തലുകള്‍ ഓണ്‍ലൈനിലൂടെ ചെയ്യാം

Google Oneindia Malayalam News

Aadhar
ദില്ലി: ആധാര്‍ കാര്‍ഡുകളില്‍ തിരുത്തലുകള്‍ വരുത്താന്‍ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് യൂനിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) അറിയിച്ചു. തിരുത്തലുകള്‍ വരുത്താനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. പേര്, ലിംഗം, ജനനതിയ്യതി, വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ അപേക്ഷ നല്‍കി മാറ്റാന്‍ സാധിക്കും.

ഇത് കൂടാതെ യുഐഡിഎഐയുടെ ആറ് റീജണല്‍ ഓഫിസില്‍ ഏതെങ്കിലും ഒന്നിലേക്ക് പോസ്റ്റലായി അപേക്ഷ നല്‍കിയാലും മതി. എന്റോള്‍ ചെയ്ത റീജണല്‍ ഓഫിസിലേക്ക് തന്നെ അപേക്ഷ നല്‍കുന്നതാണ് ഉചിതം. നേരത്തെ പ്രത്യേക അപ്‌ഡേഷന്‍ സെന്ററിലൂടെ മാത്രമേ ഇത് സാധ്യമായിരുന്നുള്ളൂ.

ഇലക്ഷന്‍ കാര്‍ഡിലും മറ്റും ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ആളുകള്‍ ഏറെ പണിപ്പെടാറുണ്ട്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയും ഡാറ്റകള്‍ യഥാസമയം പുതുക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് യുഐഡിഎഐ ചെയര്‍മാന്‍ നന്ദന്‍ നീലക്കനി അറിയിച്ചു. www.uidai.gov.in എന്ന സൈറ്റിലൂടെ അപേക്ഷ നല്‍കാന്‍ സാധിക്കും.

English summary
Aadhaar" launched a new facility to enable people update their demographic profile by post or by way of an online application
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X