അഞ്ചു വര്‍ഷം കൊണ്ട് 50 ലക്ഷം വീടുകള്‍: മോഡി
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങാന്‍ പത്തുദിവസം മാത്രം ബാക്കി നില്‍ക്കെ ബിജെപിയുടെ പുതിയ പ്രകടനപത്രിക പുറത്തിറക്കി. റോഡുകള്‍ക്കും വീടുകള്‍ക്കുമാണ് ഇത്തവണയും നരേന്ദ്ര മോഡി പ്രാധാന്യം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് 22 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടുണ്ട്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 50 ലക്ഷം പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്നതാണ് പുതിയ പത്രികയിലെ ഏറ്റവും ആകര്‍ഷകമായ കാര്യം.
പ്രധാനപ്പെട്ട കാര്യങ്ങള്‍
1 പാവപ്പെട്ട കര്‍ഷകര്‍ക്കായി 4125 കോടി രൂപ ചെലവില്‍ പുതിയ ജലസേചനപദ്ധതികള്‍
2 അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഊര്‍ജ്ജ ഉദ്പാദനം അഞ്ചിരട്ടിയാക്കും.
3 സൂരത്, വഡോദര, രാജ്‌കോട്ട്, വടക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളില്‍ പുതിയ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ ആരംഭിക്കും.
4 സ്ത്രീകള്‍ക്കായി താലൂക്ക് അടിസ്ഥാനത്തില്‍ പ്രത്യേക കോടതി
5 എല്ലാവര്‍ക്കും കുടിവെള്ളം
6 യുവാക്കള്‍ക്കായി 30 ലക്ഷം തൊഴിലവസരങ്ങള്‍
7 ജില്ലാ തലത്തില്‍ കോള്‍ഡ് സ്‌റ്റോറേജുകളും കാര്‍ഷിക ഉദ്പാദന യൂനിറ്റുകളും സ്ഥാപിക്കും.
തുടര്‍ച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറാന്‍ കാത്തിരിക്കുന്ന മോഡി കോണ്‍ഗ്രസിനുള്ള മറുപടിയായാണ് കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ളതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു.












Click it and Unblock the Notifications