5 വര്‍ഷം, 2490 കോടി രൂപ..രാഷ്ട്രീയം നല്ല കച്ചവടം

ഹരിയാനയിലെ വിവരാവകാശ പ്രവര്‍ത്തകനായ രമേഷ് വര്‍മ്മ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് കേന്ദ്ര ആദായനികുതി വകുപ്പ് നല്‍കിയ മറുപടിയിലേതാണ് ഈ വിവരങ്ങള്‍.
2007-08 മുതല്‍ 2011-12 വരെ ലഭിച്ച വരുമാനം സംബന്ധിച്ചാണ് ആദായനികുതി വകുപ്പ് വിവരങ്ങള്‍ ലഭ്യമാക്കിയത്. കോണ്‍ഗ്രസിനു മാത്രം ഇക്കാലയളവില്‍ 1385.36 കോടി രൂപ ലഭിച്ചു. ബിജെപിക്കു കിട്ടിയത് 682 കോടി രൂപ. ബിഎസ്പിക്കു മൂന്നുവര്‍ഷം കൊണ്ട് 147.18 കോടി രൂപ ലഭിച്ചു. അഞ്ചുവര്‍ഷംകൊണ്ട് എന്‍സിപിക്ക് 141.34 കോടി രൂപയുടെ നികുതിരഹിത വരുമാനമുണ്ടായി. ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയുവിന് 2008-09ല്‍ ഒഴികെ ലഭിച്ചത് 15.51 കോടി രൂപയാണ്.
സിപിഎമ്മിന് നാലുവര്‍ഷം കൊണ്ട് 85.61 കോടി രൂപ ലഭിച്ചു. 2008-09ല്‍ സിപിഎമ്മിനു വരുമാനമുണ്ടായതായി രേഖയില്ല. സിപിഐക്ക് രണ്ടുവര്‍ഷം കൊണ്ട് 28.47 കോടി രൂപ ലഭിച്ചു.20,000 രൂപയില്‍ താഴെയുള്ള സംഭാവനകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
1961ലെ ആദായനികുതി വകുപ്പു നിയമം സെക്ഷന്‍ എ പ്രകാരം രാഷ്ട്രീയപാര്‍ട്ടികളുടെ വരുമാനത്തിനു നികുതി അടയ്‌ക്കേണ്ടതില്ല. അതേസമയം, ഇരുപതിനായിരം രൂപയ്ക്കു മുകളിലുള്ള സംഭാവനകള്‍ സംബന്ധിച്ച് ആദായനികുതി വകുപ്പിനെ അറിയിക്കണം.
20,000 രൂപയില്‍ താഴെയുള്ള സംഭാവനയ്ക്ക് കണക്ക് സൂക്ഷിക്കണമെന്ന് വ്യവസ്ഥ ഇല്ലാത്തതിനാല്‍ ലഭിച്ച സംഭാവന തുകയുടെ കണക്കുകള്‍ ഇതിലും അധികമായിരിക്കുമെന്ന് ഊഹിക്കാം.












Click it and Unblock the Notifications