അഹമ്മദ് ലീഗ് പ്രസിഡന്റായി തുടരും

പുതിയ വൈസ് പ്രസിഡന്റുമാര്‍: അഡ്വ.ഇഖ്ബാല്‍ അഹമ്മദ്, ദാസ്ത്ഗീര്‍ ഇബ്രാഹിം അഖ. സെക്രട്ടറിമാര്‍: ഇ.ടി.മുഹമ്മദ് ബഷീര്‍, അബ്ദു സമദ് സമദാനി, കൊറും അനീസ് ഒമര്‍, എസ്.നയിം അക്തര്‍, സാഹിന്‍സ സാദിഖ്. അസിസ്റ്റന്റ് സെക്രട്ടറിമാര്‍: ഷമിം സാദിഖ്, ഡോ എം മാത്തീന്‍ ഖാന്‍, സിറാജ് ഇബ്രാഹിം സേട്ട്, അബ്ദുള്‍ ബാസിത്, ഷറഫുദീന്‍ അന്‍സാരി. കഴിഞ്ഞ ദേശീയ നേതൃത്വത്തില്‍ ട്രഷററായിരുന്നു ദാസ്ത്ഗീര്‍ ഇബ്രാഹിം അഖ.
ന്യൂനപക്ഷങ്ങള്‍, പിന്നോക്ക വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമത്തിന് മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലീഗ് നേതൃത്വം നല്‍കുമെന്ന് യോഗത്തിനു ശേഷം ഇ അഹമ്മദ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മതേതരത്വവും ജനാധിപത്യമൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചായിരിക്കും ലീഗിന്റെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണം ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ഭേദഗതി ചെയ്യേണ്ട പുതിയ പാര്‍ട്ടി ഭരണഘടനയും ദേശിയ കൗണ്‍സില്‍ യോഗം പാസാക്കി.
ഇ അഹമ്മദ് ദേശിയ പ്രസിഡന്റായി തുടരുന്ന കമ്മിറ്റിയിലേക്ക് ഇ ടി മുഹമ്മദ് ബഷീറിനെ കൂടി ഉള്‍പ്പെടുത്തുന്നതോടെ മുസ്ലീം ലീഗില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ വിഭാഗത്തിന് കാര്യമായ പ്രാതിനിധ്യം നഷ്ടപ്പെടുന്നത് പരിഹരിക്കാനാണ് പി കെ കുഞ്ഞാലിക്കുട്ടിയെ തന്നെ ദേശീയ ട്രഷററായി നിയമിച്ചത്. ഇ ടി മുഹമ്മദ് ബഷീര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് മാറിയ സ്ഥിതിക്ക് അദ്ദേഹത്തിന് ദേശീയ തലത്തില്‍ സംഘടനാ ചുമതല നല്‍കണമെന്ന് ആവശ്യം പാര്‍ട്ടിയില്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
എം പി എന്ന നിലയില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇ ടി മുഹമ്മദ് ബഷീറിനെ ദേശീയ നേതൃത്വത്തിലേക്കെത്തിക്കാന്‍ കുഞ്ഞാലിക്കുട്ടി പക്ഷത്തിനും എതിര്‍പ്പുണ്ടായില്ല. പി കെ കുഞ്ഞാലിക്കുട്ടിക്കും കൂട്ടര്‍ക്കുമെതിരെ സംഘടനയ്ക്കുള്ളില്‍ എതിര്‍പ്പുയര്‍ത്തുന്ന ഇ അഹമ്മദിനെയും ഇ ടി മുഹമ്മദ് ബഷീറിനെയും ദേശീയതലത്തിലേക്ക് എത്തിക്കുന്നതുവഴി കേരളത്തിലെ സംഘടനാകാര്യങ്ങളില്‍ നിന്ന് ഇരുവരെയും അകറ്റിനിര്‍ത്തുകയുമാകാം. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ മേല്‍ തീരെ നിയന്ത്രണമില്ലെന്ന അവസ്ഥ ഒഴിവാക്കാനാണ് പി കെ കുഞ്ഞാലിക്കുട്ടി തന്നെ ട്രഷറര്‍ സ്ഥാനം ഏറ്റെടുത്തത്.












Click it and Unblock the Notifications