• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

അഹമ്മദ് ലീഗ് പ്രസിഡന്റായി തുടരും

മുസ്ലീംലീഗ് അഖിലേന്ത്യ പ്രസിഡന്റായി കേന്ദ്രമന്ത്രി ഇ അഹമ്മദും ജനറല്‍ സെക്രട്ടറിയായി മുന്‍ എം പി കെ എം ഖാദര്‍ മൊയ്തീനും തുടരും. പി കെ കുഞ്ഞാലിക്കുട്ടിയെ ട്രഷററായി തിരഞ്ഞെടുത്തു. ഇ ടി മുഹമ്മദ് ബഷീര്‍ എം പിയ്ക്ക് സെക്രട്ടറി സ്ഥാനവും ലഭിച്ചു. ഇ ടി ആദ്യമായാണ് ദേശീയ നേതൃത്വത്തിലേക്കെത്തുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോഴിക്കോട്ടു ചേര്‍ന്ന മുസ്ലീംലീഗ് ദേശിയ കൗണ്‍സില്‍ യോഗം സമാപിച്ചത് കേരളത്തിലെ ഗ്രൂപ്പുകളെ ദേശിയതലത്തില്‍ തൂക്കമൊപ്പിച്ചു നിര്‍ത്തിക്കൊണ്ടാണ്.

പുതിയ വൈസ് പ്രസിഡന്റുമാര്‍: അഡ്വ.ഇഖ്ബാല്‍ അഹമ്മദ്, ദാസ്ത്ഗീര്‍ ഇബ്രാഹിം അഖ. സെക്രട്ടറിമാര്‍: ഇ.ടി.മുഹമ്മദ് ബഷീര്‍, അബ്ദു സമദ് സമദാനി, കൊറും അനീസ് ഒമര്‍, എസ്.നയിം അക്തര്‍, സാഹിന്‍സ സാദിഖ്. അസിസ്റ്റന്റ് സെക്രട്ടറിമാര്‍: ഷമിം സാദിഖ്, ഡോ എം മാത്തീന്‍ ഖാന്‍, സിറാജ് ഇബ്രാഹിം സേട്ട്, അബ്ദുള്‍ ബാസിത്, ഷറഫുദീന്‍ അന്‍സാരി. കഴിഞ്ഞ ദേശീയ നേതൃത്വത്തില്‍ ട്രഷററായിരുന്നു ദാസ്ത്ഗീര്‍ ഇബ്രാഹിം അഖ.

ന്യൂനപക്ഷങ്ങള്‍, പിന്നോക്ക വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമത്തിന് മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ലീഗ് നേതൃത്വം നല്‍കുമെന്ന് യോഗത്തിനു ശേഷം ഇ അഹമ്മദ് പത്രസമ്മേളനത്തില്‍ പറഞ്ഞു. മതേതരത്വവും ജനാധിപത്യമൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചായിരിക്കും ലീഗിന്റെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണം ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ഭേദഗതി ചെയ്യേണ്ട പുതിയ പാര്‍ട്ടി ഭരണഘടനയും ദേശിയ കൗണ്‍സില്‍ യോഗം പാസാക്കി.

ഇ അഹമ്മദ് ദേശിയ പ്രസിഡന്റായി തുടരുന്ന കമ്മിറ്റിയിലേക്ക് ഇ ടി മുഹമ്മദ് ബഷീറിനെ കൂടി ഉള്‍പ്പെടുത്തുന്നതോടെ മുസ്ലീം ലീഗില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ വിഭാഗത്തിന് കാര്യമായ പ്രാതിനിധ്യം നഷ്ടപ്പെടുന്നത് പരിഹരിക്കാനാണ് പി കെ കുഞ്ഞാലിക്കുട്ടിയെ തന്നെ ദേശീയ ട്രഷററായി നിയമിച്ചത്. ഇ ടി മുഹമ്മദ് ബഷീര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് മാറിയ സ്ഥിതിക്ക് അദ്ദേഹത്തിന് ദേശീയ തലത്തില്‍ സംഘടനാ ചുമതല നല്‍കണമെന്ന് ആവശ്യം പാര്‍ട്ടിയില്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

എം പി എന്ന നിലയില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇ ടി മുഹമ്മദ് ബഷീറിനെ ദേശീയ നേതൃത്വത്തിലേക്കെത്തിക്കാന്‍ കുഞ്ഞാലിക്കുട്ടി പക്ഷത്തിനും എതിര്‍പ്പുണ്ടായില്ല. പി കെ കുഞ്ഞാലിക്കുട്ടിക്കും കൂട്ടര്‍ക്കുമെതിരെ സംഘടനയ്ക്കുള്ളില്‍ എതിര്‍പ്പുയര്‍ത്തുന്ന ഇ അഹമ്മദിനെയും ഇ ടി മുഹമ്മദ് ബഷീറിനെയും ദേശീയതലത്തിലേക്ക് എത്തിക്കുന്നതുവഴി കേരളത്തിലെ സംഘടനാകാര്യങ്ങളില്‍ നിന്ന് ഇരുവരെയും അകറ്റിനിര്‍ത്തുകയുമാകാം. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ മേല്‍ തീരെ നിയന്ത്രണമില്ലെന്ന അവസ്ഥ ഒഴിവാക്കാനാണ് പി കെ കുഞ്ഞാലിക്കുട്ടി തന്നെ ട്രഷറര്‍ സ്ഥാനം ഏറ്റെടുത്തത്.

English summary
E. Ahamed was unanimously re-elected as the all-India president of the Indian Union Muslim League (IUML) at its national general council meeting that concluded Kozhikode on Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more