കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകാവസാനം ശുദ്ധ തട്ടിപ്പ് നാസ

  • By Ajith Babu
Google Oneindia Malayalam News

Nasa
ഡോവര്‍: ലോകാവസാനത്തിന്റെ കൗണ്ട് ഡൗണ്‍ എണ്ണിത്തീര്‍ക്കുന്നതിന്റെ തിരക്കിലാണ് ഒരുകൂട്ടര്‍. 2012 ഡിസംബര്‍ 21ന് എല്ലാം അവസാനിയ്ക്കുമെന്നാണ് ഇക്കൂട്ടര്‍ ഉറച്ചുവിശ്വസിയ്ക്കുന്നു. എന്നാലിത് ശുദ്ധ പൊളിയാണെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.

ലോകത്തെ പ്രധാനപ്പെട്ട സംസ്‌ക്കാരങ്ങളിലെല്ലാം അന്ത്യദിനത്തെക്കുറിച്ച് നിറംപിടിപ്പിച്ച കഥകളുണ്ട്. ഇതെലല്ലാം വെറും അന്ധവിശ്വാസമാണെന്നാണ് നാസയിലെ ശാസ്ത്രജ്ഞന്‍മാര്‍ വിശദീകരിയ്ക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ അഞ്ച് നാസ ഗവേഷകരും കാലിഫോര്‍ണിയയിലെ ഒരു ശാസ്ത്ര അധ്യാപകനും ചേര്‍ന്ന് കഴിഞ്ഞയാഴ്ച ഒരു വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. ലോകാവസാനം സംബന്ധിച്ച് പൊതുജനങ്ങളുടെ ആശങ്ക പരിഹരിയ്ക്കുന്നതിനായിരുന്നു ഇത്.

ഈ ചര്‍ച്ചയില്‍ ലോകാവസാനത്തെക്കുറിച്ച് പലവിധത്തിലുള്ള സംശയങ്ങളാണ് ഉയര്‍ന്നത്. മായന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 21ന് ലോകാവസാനം ഉണ്ടാകുമെന്നും തൊട്ടടുത്ത ദിവസം അടുത്ത യുഗം ആരംഭിക്കുമെന്നുമുള്ള സൂചനകള്‍ തെറ്റാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

സുമേരിയന്‍മാര്‍ കണ്ടെത്തിയ നിബിരു എന്ന പേരുള്ള ഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി പാഞ്ഞുവരികയാണെന്നാണ് കഥ. ഭീമന്‍ തമോഗര്‍ത്തത്തിലകപ്പെട്ട് ഭൂമി നശിയ്ക്കുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

2003ലും സമാനമായ ലോകാവസാന പ്രചാരണങ്ങള്‍ ശക്തമായിരുന്നു. 2003ല്‍ ലോകത്തിന്റെ അവസാനത്തെ സൂചിപ്പിക്കുന്ന ഡൂംസ്‌ഡേ സംഭവിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ പിന്നീട് ലോകാവസാന ക്ലോക്കിലെ കണക്കുകൂട്ടലും കിഴിക്കലും കഴിഞ്ഞ് ഇതു 2012 ഡിസംബര്‍ 21ന് സംഭവിക്കുമെന്നായി ഏറ്റവുമൊടുവിലെ കഥകള്‍. ഏതായാലും നിലവില്‍ ഭൂമിയ്ക്കു ഭീഷണിയായി ഒരു ഗ്രഹവും ചുറ്റിക്കറങ്ങുന്നില്ലെന്നും ഭൂമി ഇതുപോലെ തന്നെ കോടിക്കണക്കിനു വര്‍ഷം ഇനിയും നിലനില്‍ക്കുമെന്നും നാസയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

English summary
NASA wants us all to know that it feels very confident in predicting that the world won't end in 2012, despite what we may have read on the Internet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X