ആരായിരിക്കും കെജ്രിവാളിന്റെ അടുത്ത ഇര?
അഴിമതിക്കെതിരേ പോരാടുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ അടുത്ത വെളിപ്പെടുത്തല്‍ ആരെ കുറിച്ചായിരിക്കും? ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയാകുന്നതും കാത്തിരിക്കുകയാണ് ഇന്ത്യന്‍ രാഷ്ട്രീയലോകം.

റിലയന്‍സ് ഉടമ മുകേഷ് അംബാനി, സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ വാധ്ര, ബിജെപി നേതാവ് നിതിന്‍ ഗഡ്കരി, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരെല്ലാം തന്നെ കെജ്രിവാളിന്റെ വെളിപ്പെടുത്തലുകള്‍ക്ക് മുന്നില്‍ ചൂളിപ്പോയിട്ടുണ്ട്.
സ്വിസ് ബാങ്കില്‍ കള്ളപ്പണം സൂക്ഷിക്കുന്ന 700 എക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ കെജ്രിവാള്‍ പുറത്തുവിട്ടിരുന്നു. മുകേഷ് അംബാനി, അനില്‍ അംബാനി, നരേഷ് ഗോയല്‍, ദാബര്‍, ബിര്‍ള ഗ്രൂപ്പ് എന്നീ വമ്പന്‍ കമ്പനികളുടെ പേരുകളാണ് ഈ ലിസ്റ്റിലുണ്ടായിരുന്നത്.
ട്രസ്റ്റിന്റെ മറവില്‍ സല്‍മാന്‍ ഖുര്‍ഷിദ് അനധികൃതമായ പണമിടപാടുകള്‍ നടത്തിയെന്ന ആരോപണവും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. റോബര്‍ട്ട് വാധ്രയും റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫും തമ്മിലുള്ള വഴിവിട്ട സൗഹൃദത്തിന്റെ കഥകളും ക്രെഡിവാള്‍ തന്നെയാണ് പുറത്തുവിട്ടത്.












Click it and Unblock the Notifications