സംസ്ഥാന സ്‌കൂള്‍ കായികമേള തുടങ്ങി

ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000മീറ്ററില്‍ അഫ്‌സല്‍(പറളി എച്ച്എസ്എസ്), ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000മീറ്റര്‍ അര്‍ച്ചന(പാലക്കാട് എച്ച്എസ്എസ്), സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ പിയു ചിത്ര(പാലക്കാട് എച്ച്എസ്എസ്), സീനിയര്‍ ആണ്‍കുട്ടികളുടെ 5000മീറ്റര്‍ കിഷോര്‍( പറളി എച്ച്എസ്എസ്) ഒന്നാമതെത്തി.
3.30ന് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് കായികമേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും. നിലവിലുള്ള ചാംപ്യന്മാരായ എറണാകുളത്തിന് പാലക്കാട് കടുത്ത വെല്ലുവിളിയുയര്‍ത്തുമെന്ന് തുടക്കത്തില്‍ തന്നെ വ്യക്തമായി. പറളി, മുണ്ടൂര്‍, കല്ലടി സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ മികച്ച പ്രകടനം നടത്തുമെന്നാണ് കരുതുന്നത്.
അതേ സമയം മാര്‍ ബേസിലിന്റെയും സെന്റ് ജോര്‍ജിന്റെയും കരുത്തില്‍ കിരീടം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് എറണാകുളം.












Click it and Unblock the Notifications