Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിയുവില്‍ ഓക്‌സിജന്‍ കട്ടായി,ദില്ലിയില്‍ നാലുമരണം

ദില്ലി: ഐസിയുവിലേക്കുള്ള ഓക്‌സിജന്‍ വിതരണം കട്ടായതിനെ തുടര്‍ന്ന് ദില്ലി സുശ്രുത ട്രോമ സെന്ററിലുള്ള നാലു രോഗികള്‍ മരിച്ചു. വാഹനാപകടങ്ങളിലും മറ്റും ഗുരുതരമായി പരിക്കേറ്റവരെ ചികിത്സിക്കുന്നതിനുവേണ്ടി 1998ലാണ് സര്‍ക്കാര്‍ ഈ ആശുപത്രി തുടങ്ങിയത്.

Sushrutatraumacentre

ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്നുണ്ടായ കനത്ത അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് വ്യക്തമായിട്ടുണ്ട്. ഓക്‌സിജന്‍ സപ്ലൈ അവസാനിച്ചതായുള്ള അലാം ചൊവ്വാഴ്ച വൈകുന്നേരം 6.40നു തന്നെ പുറപ്പെടുവിച്ചിരുന്നെങ്കിലും അരമണിക്കൂറിനുള്ളില്‍ പുനസ്ഥാപിക്കാന്‍ സാധിക്കാത്തതാണ് ഐസിയുവിലുള്ള അഞ്ചു രോഗികളില്‍ നാലു പേരെയും മരണത്തിലേക്ക് നയിച്ചത്.

അതേ സമയം ഓക്‌സിജന്‍ സപ്ലൈയര്‍ സമയത്തിന് വിതരണം നടത്താത്തതാണ് അപകടത്തിനു കാരണമെന്ന് ആശുപത്രി സൂപ്രണ്ട് റിച്ചാ ദിവാന്‍ അറിയിച്ചു. സ്വകാര്യ കമ്പനിയാണ് ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണത്തിന്റെ കരാറെടുത്തിട്ടുള്ളത്. ആശുപത്രിയിലെ ഓക്‌സിജന്റെ ലഭ്യതയും ആവശ്യമായ അറ്റക്കുറ്റ പണികളും കമ്പനിയുടെ ചുമതലയാണ്. സദാസമയവും കമ്പനിയുടെ ഒരു ജീവനക്കാരന്‍ ആശൂപത്രിയിലുണ്ടാകണമെന്നും കരാറിലുണ്ട്. ചൊവ്വാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ആള്‍ക്ക് ഓക്‌സിജന്‍ പുനസ്ഥാപിക്കാനുള്ള പരിചയ സമ്പത്തുണ്ടായിരുന്നില്ല.

അടിയന്തിരസാഹചര്യത്തില്‍ തലസ്ഥാനത്തെ മെഡിക്കല്‍ സംവിധാനം എത്രമാത്രം കാര്യക്ഷമമാണെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി മോക്ഡ്രില്‍ ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ അപകടമുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+