ബാങ്ക് വഴി സബ്‌സിഡി; തിര. കമ്മീഷന് അതൃപ്തി
ദില്ലി: ആനൂകൂല്യങ്ങളും സബ്‌സിഡികളും ബാങ്കുകള്‍ വഴി ജനങ്ങള്‍ക്ക് നേരിട്ട് വിതരണം ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കെതിരെ തിരഞ്ഞെടുപ്പ് കമീഷന്‍ രംഗത്ത്.
തിരഞ്ഞെടുപ്പ് കഴിയും വരെ ഗുജറാത്തിലും ഹിമാചലിലും പദ്ധതി നിര്‍ത്തിവെക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്തിന്റെ നേതൃത്വത്തിലുളള തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗമാണ് വിഷയം പരിഗണിച്ചത്.
സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനങ്ങള്‍ക്ക് നേരിട്ട് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കരുത്. സര്‍ക്കാരിന്റെ ഇത്തരം പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പ് സമയത്ത് ഒഴിവാക്കാമായിരുന്നുവെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി. പെരുമാറ്റച്ചട്ടം ലംഘിക്കാതിരിയ്ക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിയ്ക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കേ യുപിഎ സര്‍ക്കാര്‍ സബ്‌സിഡി പണം ബാങ്കുകള്‍ വഴി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന് കാണിച്ച് ബിജെപിയാണ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയത്. എന്നാല്‍, ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഇതെന്നും തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയിട്ടില്ല എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നത്. ബജറ്റ് പ്രഖ്യാപനം നടപ്പാക്കുക മാത്രമാണെന്ന നിലപാട് തള്ളിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.












Click it and Unblock the Notifications