കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ റോമിങ് ഫ്രീയാവാന്‍ 3 മാസം കൂടി

  • By Ajith Babu
Google Oneindia Malayalam News

Mobile
ദില്ലി: ഇന്ത്യയൊട്ടാകെ റോമിങ് ഫ്രീയാക്കാനുള്ള തീരുമാനം 2013 മാര്‍ച്ചില്‍ നടപ്പാകുമെന്ന് റിപ്പോര്‍ട്ടുകള്‍. 2013-ല്‍ റോമിംഗ് പൂര്‍ണമായും ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പാക്കാന്‍ ടെലികോം വകുപ്പ് മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. മൂന്ന് മാസത്തിനികം റോമിങ് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.

റോമിങ് ഒഴിവാക്കപ്പെടുന്നതോടെ ഇന്ത്യയില്‍ എവിടെനിന്നു വിളിച്ചാലും മൊബൈല്‍ നിരക്കില്‍ മാറ്റമുണ്ടാവില്ല. മാത്രമല്ല ഇന്‍കമിംഗ് കോളുകള്‍ സൗജന്യമായിരിക്കും. മൊബൈല്‍ സേവനദാതാക്കളുടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് ഉപഭോക്താക്കള്‍ക്ക് വളരെയധികം നേട്ടമുണ്ടാക്കുന്ന ഈ പദ്ധതിയുമായി ടെലികോം മന്ത്രാലയം മുന്നോട്ടു പോകുന്നത്.

അതേസമയം, റോമിംഗ് സൗജന്യമാക്കുന്നതോടെ വരുമാനത്തില്‍ 10 ശതമാനം കുറവുണ്ടാകുമെന്നാണ് മൊബൈല്‍ കമ്പനികളുടെ വാദം. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വോഡാഫോണ്‍, എയര്‍ടെല്‍ കമ്പനികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

റോമിങ് ഫ്രീയാകുന്നതോടെ 'എസ്ടിഡി' ഇല്ലാതാകുമെന്ന് ടെലികോം മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യ ഒട്ടാകെ ഒറ്റ താരിഫില്‍ വിളിക്കാനാകും. അന്യസംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും ബിസനസുകാര്‍ക്കും മൊബൈല്‍ റോമിംഗ് ഒഴിവാക്കുന്നത് വളരെയധികം പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇതിന് പല ദോഷവശങ്ങളുമുണ്ടെന്ന് ടെലികോം കമ്പനികള്‍ ചൂണ്ടിക്കാണിയ്ക്കുന്നു. രാജ്യത്തിന്റെ സുരക്ഷയെ ബാധിയ്ക്കുമെന്നും അനഭലഷണീയമായ മത്സരത്തിനിടയാക്കുമെന്നും അവര്‍ പറയുന്നു.

വരുമാന നഷ്ടം കുറയ്ക്കുന്നതിന് മൊബൈല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടി വരുമെന്ന് കമ്പനികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ റോമിങ് ഒഴിവാകുമ്പോള്‍ വര്‍ദ്ധിപ്പിച്ച കോള്‍ നിരക്കുകളാവും ഉപഭോക്താക്കളെ കാത്തിരിയ്ക്കുന്നത്. രാജ്യത്ത് എവിടെയാണ് ഏറ്റവും കുറവ് കോള്‍ ചാര്‍ജ്ജ് എന്ന് നോക്കി ഉപഭോക്താക്കള്‍ സിം കാര്‍ഡ് വാങ്ങുമെന്നും കമ്പനികള്‍ക്ക് ആശങ്കയുണ്ട്. ഇപ്പോള്‍ പല സംസ്ഥാനങ്ങളിലും പല നിരക്കുകളാണ് ഈടാക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ ഇതെല്ലാം കീഴ്‌മേല്‍ മറിയുമെന്നും ടെലികോം കമ്പനികള്‍ ഭയക്കുന്നു.

2013 മാര്‍ച്ച് മുതല്‍ 'മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി' സേവനം സര്‍ക്കിളിന് പുറത്തേക്ക് വ്യാപിപ്പിക്കാനും മന്ത്രാലയം നിര്‍ദേശം നല്‍കിയിടുണ്ട്. ഇതോടെ ഒരു മൊബൈല്‍ ഉപഭോക്താവിന് അന്യ സംസ്ഥാനത്തെ മൊബൈല്‍ സര്‍ക്കിളുകളിലും നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം പ്രയോജനപ്പെടുത്താന്‍ സാധിയ്ക്കും.

English summary
After announcing plans to abolish roaming charges for mobile users when traveling within India from next year, the telecom department is likely to ask operators to implement this consumer-friendly move from March.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X