കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോ ഇ ശ്രീധരന് പൂര്‍ണ അധികാരമില്ലെന്ന്

  • By Ajith Babu
Google Oneindia Malayalam News

Metro
ദില്ലി: കൊച്ചി മെട്രോ പദ്ധതിയില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ അധികാരം ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍കൃഷ്ണ. പദ്ധതിയുടെ ചുമതല ഇ. ശ്രീധരനാണെന്ന ഡി.എം.ആര്‍.സി എം.ഡി മങ്കുസിങ്ങിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു സുധീര്‍കൃഷ്ണയുടെ മറുപടി.

നഗരവികസന മന്ത്രാലയമോ ഡി.എം.ആര്‍.സി ഡയറക്ടര്‍ ബോര്‍ഡോ ഇപ്രകാരം ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. പദ്ധതിയില്‍ ഡി.എം.ആര്‍.സിയുടെ പങ്ക് എന്തായിരിക്കണമെന്ന കാര്യത്തിലും ഇനിയും തീരുമാനമായിട്ടില്ല. അതിന് ഇനിയും സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയ്ക്ക് ഡിഎംആര്‍സി പരമാവധി സഹായം ചെയ്യും. ബാക്കി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കെഎംആര്‍എല്‍) നേരിട്ട് ചെയ്യേണ്ടി വരും. പദ്ധതി റിപ്പോര്‍ട്ട് പൊളിച്ചെഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പദ്ധതിരേഖയില്‍ ഒട്ടേറെ മാറ്റങ്ങളുണ്ട്. മാറ്റങ്ങള്‍ അംഗീകരിക്കാതെ പദ്ധതി തുടങ്ങാന്‍ കഴിയില്ല. ഡി.എം.ആര്‍.സിയുടെ കുറിപ്പ് തിരിച്ചയത് സര്‍ക്കാര്‍ നടപടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

English summary
The Director Board of Kochi Metro Rail Limited (KMRL) will entrust its MD Elias George with the task of probing more funding options for Kochi Metro Rail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X