കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുഡല്ലൂര്‍: ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ടുമരണം

Google Oneindia Malayalam News

ഗൂഡല്ലൂര്‍: മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് കോത്തഗിരിയില്‍ എട്ടുപേര്‍ മരിച്ചു. കൊട്ടകമ്പ സ്വദേശികളായ ദുരൈസ്വാമി (65) മണിവേലുവിന്റെ ഭാര്യ പാപ്പ (60) കോത്തഗിരി സ്വദേശികളായ സുനിതാപ്രേം (40) ബാലകൃഷ്ണന്‍ (35) കറുപ്പണ്ണന്‍ (58) രാമലിംഗം (55) ശെല്‍വന്റെ മകള്‍ നന്ദിനി (17) രാജേന്ദ്രന്‍ (40) എന്നിവരാണ് മരിച്ചത്.

Bus Accident

ഗുരുതരമായി പരുക്കേറ്റ കോട്ടകമ്പ സ്വദേശികളായ ഡ്രൈവര്‍ പ്രശാന്ത് (23), കണ്ടക്ടര്‍ സത്യരാജ് (25), ഗണേശന്‍ (44), കണ്ണമ്മാള്‍ (50), വിഘ്‌നേശ്വരന്‍ (18), വേണുഗോപാല്‍ (60), രാജന്‍ (55), അരുണാചലം (40), സുരേഷ് (25), ഐശ്വര്യ (8), വെങ്കിടേശന്‍ (40), വിജയന്‍ (45) എന്നിവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിസ്സാര പരുക്കേറ്റ 32 പേരെ ഊട്ടി, കുന്നൂര്‍, കോത്തഗിരി ഗവ. ആശുപത്രികളിലും പ്രവേശിപ്പിച്ചു. കുന്നൂര്‍-മേട്ടുപാളയം ദേശീയ പാതയിലെ കോട്ടകമ്പ അണ്ണാനഗര്‍ സ്വകാര്യ തേയില ഫാക്ടറിക്ക് സമീപം തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. നാലുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. കോത്തഗിരിയില്‍നിന്ന് കോട്ടകമ്പയിലേക്ക് രാത്രി ഏഴിന് പുറപ്പെട്ട മിനിബസ് അണ്ണാനഗറില്‍ എതിരെ വരികയായിരുന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കൊക്കയിലേക്ക് മറിയുകയായിരുന്നു.

നൂറടി താഴ്ചയില്‍ മരത്തില്‍ തങ്ങിനിന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ഇരുനൂറടിയിലേറെ ആഴമുള്ളതാണ് കൊക്ക. ബസ്സ് ജീവനക്കാര്‍ ഉള്‍പ്പെടെ 52 പേരാണ് ബസിലുണ്ടായിരുന്നത്. അവസാന ബസ്സായിരുന്നതിനാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരുണ്ടായിരുന്നു.

മരിച്ച നന്ദിനിയുടെ അച്ഛന്‍ ശെല്‍വന്‍, അമ്മ പരമേശ്വരി എന്നിവര്‍ മുമ്പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇതിനാല്‍ സഹോദരന്റെ വീട്ടിലായിരുന്നു നന്ദിനി. സ്വകാര്യ സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു. കുന്നൂരില്‍ നിന്നെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ നടത്തിയ പരിശ്രമത്തിനൊടുവില്‍ തിങ്കളാഴ്ച രാത്രിതന്നെ എല്ലാവരെയും പുറത്തെത്തിച്ചിരുന്നു.

ആരെങ്കിലും കൊക്കയിലെവിടെയെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് അറിയാന്‍ ചൊവ്വാഴ്ച രാവിലെയും അഗ്നിശമനസേന തിരച്ചില്‍ നടത്തിയിരുന്നു. കലക്ടര്‍ അര്‍ച്ചനപട്‌നായികിന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു.

English summary
Bus falls into deep gorge near Ooty; 8 Died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X