വിദേശനിക്ഷേപം: വോട്ടെടുപ്പില്‍ സര്‍ക്കാറിന് ജയം
ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ലോകസഭയുടെ അംഗീകാരം. എഫ്ഡിഐ വിഷയത്തില്‍ ലോകസഭയില്‍ നടന്ന വോട്ടെടുപ്പില്‍ യുപിഎ മുന്നണി 218നെതിരേ 253 വോട്ടുകള്‍ നേടി. വോട്ടെടുപ്പ് നടക്കുമ്പോള്‍ 471 പേരാണ് സഭയിലുണ്ടായിരുന്നത്. ഇതില്‍ 236 വോട്ടുകള്‍ മതിയായിരുന്നു വിജയിക്കാന്‍.

വോട്ടെടുപ്പിന് തൊട്ടുമുമ്പ് സമാജ്‌വാദി പാര്‍ട്ടിയിലെയും ബിഎസ്പിയിലെയും അംഗങ്ങള്‍ ലോകസഭയില്‍ നിന്നിറങ്ങി പോയതാണ് സര്‍ക്കാറിന് അനുഗ്രഹമായത്. 43 അംഗങ്ങള്‍ സഭ വിട്ടതോടെ സര്‍ക്കാറിന് ഭൂരിപക്ഷം ലഭിക്കാന്‍ 251 അംഗങ്ങള്‍ മതിയെന്ന അവസ്ഥയായി. ബിഎസ്പിക്ക് 21ഉം എസ്പിക്ക് 22ഉം എംപിമാരാണ് സഭയിലുള്ളത്.
എല്ലാം എഴുതിതയ്യാറാക്കിയ തിരക്കഥ പോലെയായിരുന്നു. വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് മന്ത്രി ആനന്ദ് ശര്‍മ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ആരോപിച്ചാണ് ഇരുകക്ഷികളും സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. സംസ്ഥാനത്ത് കീരിയും പാമ്പും പോലും പൊരുതുന്ന കക്ഷികള്‍ യുപിഎ സര്‍ക്കാറിന്റെ ആയുസ്സ് നീട്ടികൊടുക്കുന്ന കാര്യത്തില്‍ യോജിക്കുകയായിരുന്നു.












Click it and Unblock the Notifications