Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിന് ആരോടും രാഷ്ട്രീയവിരോധമില്ല : ചാണ്ടി

Oommen Chandy
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന് ആരോടും രാഷ്ട്രീയ വിരോധം തീര്‍ക്കാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭൂമിദാന കേസില്‍ തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ ആരോപണത്തോട് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അന്വേഷണത്തില്‍ ഇരിക്കുന്ന കേസായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനില്ലെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ മറുപടി തുടങ്ങിയത്. ആരോടും രാഷ്ട്രീയ വിരോധം തീര്‍ക്കാനുളള നിലപാട് സര്‍ക്കാര്‍ എടുക്കില്ല, അങ്ങനൊരു സമീപനവും സര്‍ക്കാരിനില്ല. ആരെയും രക്ഷപെടാനും അനുവദിക്കില്ല.

വി.എസിനെതിരായ ഭൂമിദാന കേസില്‍ അന്വേഷണം നടക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. കുഞ്ഞാലിക്കുട്ടിയ്ക്ക് വേണ്ടിയാണ് തനിക്കെതിരെ കേസെടുത്തതെന്ന വി.എസിന്റെ ആരോപണത്തിന് ബന്ധുവിന് ഭൂമി അനുവദിച്ചത് കുഞ്ഞാലിക്കുട്ടി അല്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

തനിക്കെതിരായ ഭൂമിദാന കേസിനു പിന്നില്‍ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂട്ടുനില്‍ക്കുകയാണെന്നും വിഎസ് പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+